കശ്മീർ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി ഹുറിയത് കോൺഫറന്‍സിൽ നിന്ന് രാജിവെച്ചു

രാജിയുമായി ബന്ധപ്പെട്ട് വിശദമായ കത്ത് കോൺഫറൻസിലെ ഘടകങ്ങൾക്ക് അയച്ചിട്ടുണ്ട്' എന്നായിരുന്നു 90കാരനായ ഗീലാനി ശബ്ദ സന്ദേശത്തിൽ അറിയിച്ചത്

News18 Malayalam | news18-malayalam
Updated: June 29, 2020, 1:59 PM IST
കശ്മീർ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി ഹുറിയത് കോൺഫറന്‍സിൽ നിന്ന് രാജിവെച്ചു
File photo of Kashmir separatist leader Syed Ali Shah Geelani ( Image: PTI).
  • Share this:
ശ്രീനഗർ: ആൾ ഇന്ത്യ ഹുറിയത്ത് കോണ്‍ഫറൻസിൽ നിന്ന് രാജി വച്ച് മുതിർന്ന വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി. കാശ്മീരിലെ വിഘടനവാദ രാഷ്ട്രീയത്തിന്‍റെ മുഖമായി വിശേഷിപ്പിക്കപ്പെടുന്ന ഗീലാനി കഴിഞ്ഞ 27 വർഷമായി ഹുറിയത്ത് കോൺഫറൻസിന്‍റെ ഭാഗമാണ്. 2003ൽ അദ്ദേഹത്തെ ആജീവാനാന്ത ചെയർമാനായി നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴുള്ള രാജിക്കുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

'നിലവിലെ സാഹചര്യങ്ങളാണ്' അദ്ദേഹത്തെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. 'ഹുറിയത്ത് കോൺഫറസിന്‍റെ നിലവിലെ അവസ്ഥ കണക്കിലെടുത്ത് ഈ ഫോറത്തിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കുകയാണ്.. ഇക്കാര്യവുമായി ബന്ധപ്പെട്ട് വിശദമായ കത്ത് കോൺഫറൻസിലെ ഘടകങ്ങൾക്ക് അയച്ചിട്ടുണ്ട്' എന്നായിരുന്നു 90കാരനായ ഗീലാനി ശബ്ദ സന്ദേശത്തിൽ അറിയിച്ചത്. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഗീലാനി കുറച്ചു മാസങ്ങളായി ചികിത്സയിലാണ്.

You may also like:ശശി തരൂരും അനുപം ഖേറും തമ്മിൽ ട്വിറ്റർ യുദ്ധം; തരൂർ വളരെയധികം തരംതാഴുന്നുവെന്ന് ഖേർ [NEWS]ഭർത്താവ് ചിക്കൻ ബിരിയാണി വാങ്ങിക്കൊടുത്തില്ല; ഇരുപത്തെട്ടുകാരി ജീവനൊടുക്കി [NEWS] Covid 19 | Viral | 'എനിക്ക് ശ്വാസം കിട്ടുന്നില്ല; ഓക്സിജൻ നൽകിയിട്ട് മൂന്ന് മണിക്കൂറായി'; രോഗിയായ മുപ്പത്തിനാലുകാരന്റെ അവസാന സന്ദേശം [NEWS]

കാശ്മീരിന് പ്രത്യേക പദവി വിഭാവനം ചെയ്യുന്ന ആർട്ടിക്കിൾ 370 കേന്ദ്രം റദ്ദാക്കിയതിന് ശേഷം ഇവിടുത്തെ വിഘടനവാദ രാഷ്ട്രീയത്തിലുണ്ടായ ഒരു സുപ്രധാനമായ നീക്കമായാണ് ഗീലാനിയുടെ രാജി വിലയിരുത്തപ്പെടുന്നത്.

 
First published: June 29, 2020, 1:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading