താനെ: മഹാരാഷ്ട്രയിലെ (Maharashtra) ഭീവണ്ടിയില്‍ പൊതു ടൊയ്ലറ്റിന്റെ സെപ്റ്റിക് ടാങ്ക് (Septic Tank)പൊട്ടിത്തെറിച്ചു. അപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്ക് സംഭവിക്കുകയും ചെയ്തു.ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഇബ്രാഹിം ഷെയ്ക്ക് (60) ആണ് അപകടത്തില്‍ മരിച്ചത്. പരിക്ക് സംഭവിച്ചവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സെപ്റ്റിക് ടാങ്കിനകത്ത് വാതകം കെട്ടിക്കിടന്ന് മര്‍ദം കൂടിയതതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു.
അതേ സമയം പലഹാരം വാങ്ങാന്‍ സ്റ്റോപ്പ് ഇല്ലാത്തിടത്ത് ട്രെയിന്‍ (Train) നിര്‍ത്തിയതിന് ലോക്കോ പൈലറ്റ് അടക്കം 5 പേരെ റെയില്‍വേ സസ്പെന്‍ഡ് (Suspension) ചെയ്തു. രാജസ്ഥാനിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒരു പാക്കറ്റ് കച്ചോരി (ഒരുതരം സ്നാക്സ്)വാങ്ങുന്നതിനായാണ് അല്‍വാറിലെ ക്രോസിങ്ങില്‍ ട്രെയിന്‍ നിര്‍ത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നിമയലംഘനം നടത്തിയതിന് 5 ഉദ്യോഗസ്ഥരെ റെയില്‍വെ സസ്പെന്റ് ചെയ്തത്.
റെയില്‍വെ ട്രാക്കില്‍ ഒരാള്‍ പൊതിയുമായി കാത്ത് നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഇയാളെ കണ്ട് ക്രോസിങ്ങില്‍ ട്രെയിന്‍ നിര്‍ത്തുന്നു. ഇയാള്‍ കൈയിലുള്ള പൊതി ലോക്കോ പൈലറ്റിന്റെ സഹായിക്ക് കൈമാറുന്നു. അതിന് പിന്നാലെ ലോക്കോ പൈലറ്റ് എഞ്ചിന്റെ സൈറണ്‍ മുഴക്കി യാത്ര തുടരുന്നു. അതേസമയം റെയില്‍വെ ഗേറ്റിന്റെ മറുവശത്ത് നിരവധി വാഹനങ്ങള്‍ കാത്തുനില്ക്കുന്നതും കാണാം.
വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതോടെ ജയ്പൂര്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഇത്തരവിട്ടു. ആരംഭിച്ചു. രണ്ട് ലോക്കോ പൈലറ്റുമാര്‍, രണ്ട് ഗേറ്റ്മാന്മാര്, ഒരു ഇന്‍സ്ട്രക്ടര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.