പാട്‌ന: ആരോഗ്യപ്രവര്‍ത്തകയെ ബലമായി ചുംബിച്ച ‘സീരിയല്‍ കിസ്സറായ’ യുവാവിനുവേണ്ടി വ്യാപക അന്വേഷണം. ബിഹാറിലെ ജാമുയി ജില്ലയിലാണ് സംഭവം. ആശുപത്രി വളപ്പിൽവെച്ചാണ് യുവാവ് ഫോണ്‍ ചെയ്യുകയായിരുന്ന യുവതിയെ മതില്‍ ചാടികടന്നെത്തി ബലം പ്രയോഗിച്ച് ചുംബിച്ചത്. ഈ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജാമുയിയിലെ സദര്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് മോശം അനുഭവമുണ്ടായത്. യുവതിയെ ചുംബിച്ചശേഷം യുവാവ് വളരെ വേഗം കടന്നുകളയുകയും ചെയ്തു. പിന്നീട് യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ആരോഗ്യപ്രവർത്തക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം തുടങ്ങുകയും ചെയ്തു. യുവാവിനെ കണ്ടെത്താൻ വ്യാപക തെരച്ചിലാണ് പൊലീസ് നടത്തുന്നത്.
ബീഹാറിൽ നേരത്തെയും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. ഒറ്റയ്ക്കു നടന്നുപോകുന്ന സ്ത്രീകളെ ഒളിഞ്ഞിരിക്കുന്ന അജ്ഞാതൻ കടന്നുപിടിച്ച് ബലമായി ചുംബിക്കുകയാണ് രീതി. ഈ സംഭവത്തിൽ നിരവധി സ്ത്രീകൾ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെയും അക്രമിയെ കണ്ടെത്താനായിട്ടില്ല.
അയാള്‍ എന്തിനാണ് ആശുപത്രി വളപ്പില്‍ വന്നതെന്ന് തനിക്ക് അറിയില്ലെന്ന് യുവതി പറഞ്ഞു. ഇതിന് മുന്‍പ് താന്‍ അയാളെ കണ്ടിട്ടില്ല. എന്തു ചെയ്തിട്ടാണ് ഇങ്ങനെ പെരുമാറിയതെന്ന് അറിയില്ല. എതിര്‍ക്കാന്‍ നോക്കി. ആശുപത്രിയിലെ സ്റ്റാഫിനെ വിളിച്ചു. എന്നാൽ അപ്പോഴേക്കും അയാൾ കടന്നുകളയുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.