വടക്കുകിഴക്കന്‍ മേഖലയിൽ BJPക്ക് തിരിച്ചടി: സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി വിട്ടത് ഇരുപത്തിയഞ്ചോളം നേതാക്കള്‍

ബിജെപിക്ക് ഇപ്പോൾ ജനങ്ങൾക്കിടയിൽ പഴയ പ്രതാപം നഷ്ടപ്പെട്ടിരിക്കുകയാണ്. ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടുക മാത്രമല്ല സംസ്ഥാനത്ത് എൻപിപി സർക്കാർ രൂപീകരിക്കുകയും ചെയ്യുമെന്നാണ് ബിജെപി വിട്ട മന്ത്രി കുമാർ വാലി പ്രതികരിച്ചത്. 

news18
Updated: March 20, 2019, 11:06 AM IST
വടക്കുകിഴക്കന്‍ മേഖലയിൽ BJPക്ക് തിരിച്ചടി: സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി വിട്ടത് ഇരുപത്തിയഞ്ചോളം നേതാക്കള്‍
നരേന്ദ്ര മോദി, അമിത് ഷാ
  • News18
  • Last Updated: March 20, 2019, 11:06 AM IST
  • Share this:
ഇറ്റാനഗർ :  ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിൽ ബിജെപിക്ക് കനത്ത തിരിച്ചടി. അരുണാചൽപ്രദേശിലെ രണ്ട് മന്ത്രിമാരും ആറ് എംഎൽഎമാരും ബിജെപി വിട്ട് നാഷണൽ പീപ്പിൾസ് പാർട്ടി ഓഫ് മേഘാലയയിൽ ചേർന്നു. ഇവരെ കൂടാതെ മറ്റ് 19 ബിജെപി നേതാക്കളും പാർട്ടി വിട്ട് മുഖ്യമന്ത്രി കൊണ്രാട് സാങ്മയുടെ പാർട്ടിയായ എൻപിപിയിൽ ചേർന്നിട്ടുണ്ട്.

Also Read-#MainBhiChowkidar: 'കാവൽക്കാരൻ മോദി' ട്വിറ്ററിൽ പേര് മാറ്റി പ്രധാനമന്ത്രിയും ബിജെപി നേതാക്കളും

ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെയാണ് അരുണാചലിൽ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നത്. അറുപതംഗ നിയമസഭയിലെ 54 സീറ്റുകളിലേക്കുള്ള  സ്ഥാനാർഥി പട്ടിക ബിജെപി കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇതിൽ സംസ്ഥാന പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജാർപും ഗാംലിൻ, ആഭ്യന്തര മന്ത്രി കുമാർ വാലി, ടൂറിസം മന്ത്രി ജർകാർ ഗാംലിൻ എന്നിവരെ കൂടാതെ പല സിറ്റിംഗ് എംഎല്‍എമാരെയും ഒഴിവാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നടപടി. പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയ ബിജെപിക്ക് ഇപ്പോൾ ജനങ്ങൾക്കിടയിൽ പഴയ പ്രതാപം നഷ്ടപ്പെട്ടിരിക്കുകയാണ്. ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടുക മാത്രമല്ല സംസ്ഥാനത്ത് എൻപിപി സർക്കാർ രൂപീകരിക്കുകയും ചെയ്യുമെന്നാണ് ബിജെപി വിട്ട മന്ത്രി കുമാർ വാലി പ്രതികരിച്ചത്.

Also Read-ഏപ്രിൽ ഒന്നുമുതൽ പണിമുടക്കുമെന്ന് പൈലറ്റുമാർ; ജെറ്റ് എയർവേസിൽ പ്രതിസന്ധി രൂക്ഷം

ബിജെപി സഖ്യത്തോടെ മേഘാലയയിൽ അധികാരത്തിലിരിക്കുന്ന എന്‍.പി.പി ഇത്തവണ അരുണാചൽ തെരഞ്ഞെടുപ്പിൽ നാൽപ്പത് സ്ഥാനാർഥികളെ നിർത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏക ലോക്സഭാ മണ്ഡലത്തിലേക്ക് സ്ഥാനാര്‍ഥിയെ നിർത്തുന്നത് സംബന്ധിച്ചും വൈകാതെ തീരുമാനമെടുക്കുമെന്നും എൻ.പി.പി ജനറൽ സെക്രട്ടറി തോമസ് സാങ്മ വ്യക്തമാക്കി. ബിജെപിയുടെ നേതൃത്വത്തിലുല്ള നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് സഖ്യ കക്ഷി കൂടിയാണ് എന്‍പിപി.

First published: March 20, 2019, 10:53 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading