• HOME
  • »
  • NEWS
  • »
  • india
  • »
  • വ്യാജ ഏറ്റുമുട്ടൽ: ഗുജറാത്ത് സർക്കാരിന് തിരിച്ചടി

വ്യാജ ഏറ്റുമുട്ടൽ: ഗുജറാത്ത് സർക്കാരിന് തിരിച്ചടി

സുപ്രീംകോടതി

സുപ്രീംകോടതി

  • Last Updated :
  • Share this:
    ന്യൂഡൽഹി: നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിൽ ഗുജറാത്തിൽ ഉണ്ടായ 22 വ്യാജ ഏറ്റുമുട്ടൽ കേസ്സുകളെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഹർജിക്കാർക്ക് കൈമാറാൻ സുപ്രീം കോടതി അനുമതി നൽകി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ജസ്റ്റിസുമാരായ എൽ. നാഗേശ്വർ റാവു, സഞ്ജയ് കിഷൻ കൗൾ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ജസ്റ്റിസ് എച്ച് എസ് ബേദി അധ്യക്ഷനായ കമ്മീഷന്റെ റിപ്പോർട്ട് ഗുജറാത്ത് സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് ഹർജിക്കാർക്ക് കൈമാറാൻ സുപ്രീം കോടതി ഉത്തരവ് ഇട്ടത്. റിപ്പോർട്ടിൽ ഗുജറാത്തിലെ ചില പ്രമുഖരുടെ പേര് പരാമർശിച്ചതായാണ് സൂചന.

    നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്ന 2002 -2006 കാലഘട്ടത്തിൽ ഗുജറാത്തിൽ ഉണ്ടായ 22 വ്യാജ ഏറ്റുമുട്ടൽ കേസ്സുകളിൽ അന്വേഷണം ആവശ്യപ്പെട്ട് 2007ലാണ് മാധ്യമ പ്രവർത്തകനായിരുന്ന ബി ജി വർഗീസും, ഗാന രചയിതാവ് ജാവേദ് അക്തറും സുപ്രീം കോടതിയെ സമീപിച്ചത്.

     

    ഷൊറാബുദീൻ ഷെയ്ഖ്, തുളസി റാം പ്രചാപതി, ഇശ്രത് ജഹാൻ തുടങ്ങി 22 ഏറ്റുമുട്ടൽ കേസുകളുടെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ വിരമിച്ച ജസ്റ്റിസ് എച്ച് എസ് ബേദിയുടെ അധ്യക്ഷതയിൽ ഉള്ള സമിതിയെ 2012ൽ സുപ്രീം കോടതി ചുമതലപ്പെടുത്തി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സമിതി മുദ്ര വച്ച കവറിൽ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. സമിതിയുടെ റിപ്പോർട്ട് കൈമാറണം എന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും ഗുജറാത്ത് സർക്കാർ ശക്തമായി എതിർത്തു.

    സമിതിയിലെ എല്ലാ അംഗങ്ങളുടെയും അഭിപ്രായം തേടാതെ ആണ് ജസ്റ്റിസ് ബേദി അന്തിമ അന്തിമ റിപ്പോർട്ട് തയ്യാർ ആക്കിയത് എന്നായിരുന്നു ഗുജറാത്ത് സർക്കാരിന്റെ വാദം. എന്നാൽ ഈ ആക്ഷേപം തെറ്റാണ് എന്ന് ജസ്റ്റിസ് ബേദി സുപ്രീം കോടതിയെ അറിയിച്ചു. തുടർന്നാണ് ജസ്റ്റിസ് ബേദി സമിതി മുദ്ര വച്ച കവറിൽ കോടതിക്ക് കൈമാറിയ അന്വേഷണ റിപ്പോർട്ട് എല്ലാ ഹർജിക്കാർക്കും കൈമാറാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ജസ്റ്റിസ് മാരായ എൽ നാഗേശ്വർ റാവു, സഞ്ജയ് കിഷൻ കൗൾ എന്നിവർ അടങ്ങിയ ബെഞ്ച് നിർദേശിച്ചത്.

     

    First published: