നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ആഭ്യന്തര കലാപം: കമൽ ഹാസന്‍റെ പാർട്ടിയിൽ നിന്ന് പാർട്ടി കോർ കമ്മിറ്റി അംഗം രാജിവെച്ചു

  ആഭ്യന്തര കലാപം: കമൽ ഹാസന്‍റെ പാർട്ടിയിൽ നിന്ന് പാർട്ടി കോർ കമ്മിറ്റി അംഗം രാജിവെച്ചു

  ഒരു വർഷം മാത്രം പഴക്കമുള്ള നടൻ കമൽ ഹാസന്‍റെ മക്കൾ നീതി മയ്യം രാഷ്ട്രീയ പാർട്ടിയിൽ ആഭ്യന്തര കലാപത്തെ തുടർന്ന് കോർ കമ്മിറ്റി അംഗം രാജിവെച്ചു

  കമൽ ഹാസൻ

  കമൽ ഹാസൻ

  • Share this:
   ചെന്നൈ: ഒരു വർഷം മാത്രം പഴക്കമുള്ള നടൻ കമൽ ഹാസന്‍റെ മക്കൾ നീതി മയ്യം രാഷ്ട്രീയ പാർട്ടിയിൽ ആഭ്യന്തര കലാപത്തെ തുടർന്ന് കോർ കമ്മിറ്റി അംഗം രാജിവെച്ചു. പാർട്ടിയുടെ സഹസ്ഥാപകൻ കൂടിയായ സി.കെ കുമാരവേൽ ആണ് കോർ കമ്മിറ്റിയിൽ നിന്ന് രാജിവെച്ചത്. പാർട്ടിക്കുള്ളിൽ നിരവധിയാളുകൾ കമൽ ഹാസനിൽ തൃപ്തനല്ലെന്ന് കുമാരവേൽ പറഞ്ഞു.

   ആശങ്കപ്പെട്ടതു പോലെ തന്നെ പാർട്ടിയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. ഞാൻ പാർട്ടിയിൽ നിന്ന് രാജി വെക്കുകയാണ്. മറ്റുള്ളവരെക്കുറിച്ച് എനിക്ക് അറിയില്ല. കമൽ ഹാസനും പാർട്ടി ഓഫീസ് അംഗങ്ങൾക്കും ഇടയിൽ വലിയൊരു വിടവുണ്ട്. ഈ പാർട്ടിയുടെ പ്രവർത്തനങ്ങൾ വാട്സാപ്പിൽ മാത്രമാണ്. വാട്സാപ്പിലൂടെയാണ് പാർട്ടിയിലെ പുതിയ കാര്യങ്ങളെക്കുറിച്ച് തങ്ങൾക്ക് അറിവ് ലഭിക്കുന്നതെന്നും കുമാരവേൽ വ്യക്തമാക്കി.

   ലോക് സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികൾക്കായുള്ള അഭിമുഖങ്ങൾ മക്കൾ നീതി മയ്യം പാർട്ടിയിൽ തുടരുകയാണ്. ഇതിനിടയിൽ കുമാരവേലിന്‍റെ ഫേസ്ബുക്ക് പേജിൽ ഗൂഡല്ലൂർ മണ്ഡലത്തിലേക്ക് സ്ഥാനാർഥി ആയി താൻ തെരഞ്ഞെടുക്കപ്പെട്ടെന്നും നടപടിക്രമങ്ങൾ പൂർത്തിയായെന്നും സന്ദേശം ഉണ്ടായിരുന്നു. എന്നാൽ, എം എൻ എം പുറത്തിറക്കിയ പ്രസ്താവനയിൽ കുമാരവേൽ അഭിമുഖത്തിൽ പോലും പങ്കെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് കുമാരവേൽ മറുപടി നൽകിയിരുന്നു. ശനിയാഴ്ച കമൽ ഹാസനെ കണ്ട് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയെന്ന് പറഞ്ഞ കുമാരവേൽ പ്രസ്താവന തെറ്റാണെന്നും പറഞ്ഞിരുന്നു. താൻ അഭിമുഖത്തിൽ പങ്കെടുത്തിരുന്നെന്നും തന്നോട് മണ്ഡലത്തിനു വേണ്ടി എത്ര രൂപ ചെലവഴിക്കാൻ കഴിയുമെന്ന് ചോദിച്ചെന്നും കുമാരവേൽ പറഞ്ഞു.

   മാർച്ച് 11 ന് ആയിരുന്നു എം എൻ എമ്മിന്‍റെ ഭാഗമായി ഗൂഡല്ലൂരിൽ നിന്ന് മത്സരിക്കാൻ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കി കുമാരവേൽ ഫേസ്ബുക്ക് പോസ്റ്റിട്ടത്. തന്‍റെ പുതിയ യാത്രയിൽ ആളുകളുടെ പിന്തുണയും ആവശ്യപ്പെട്ടിരുന്നു. മാർച്ച് 20ന് ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക കമൽ ഹാസൻ പുറത്തുവിടും.

   First published:
   )}