കെമെങ്: അരുണാചല്‍ പ്രദേശില്‍(Arunachal Pradesh) കനത്ത മഞ്ഞുവീഴ്ചയില്‍ ഏഴു സൈനികരെ(Army Officials) കാണാതായി. പട്രോളിങ്ങിന്റെ ഭാഗമായ സൈനികരെ ഇന്നലെ മുതലാണ് കാണാതായത്. കെമെങ് മേഖലയിലെ ഉയര്‍ന്ന പ്രദേശത്താണ് ഹിമപാതമുണ്ടായത്(Avalanche). രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കാണാതായ സൈനികരെ കണ്ടെത്തുന്നതിനായി സൈന്യം വ്യോമമാര്‍ഗം തെരച്ചില്‍ നടത്തുന്നുണ്ട്. മേഖലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയാണ്.
ധീരജവാന് പ്രദീപിന്റെ കുടുംബത്തിന് ആശ്വാസം; ഭാര്യയ്ക്ക് ജോലി നല്കി സര്‍ക്കാര്‍; നിയമന ഉത്തരവ് നേരിട്ട് കൈമാറി മന്ത്രി
കുനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനിക ഉദ്യോഗസ്ഥന് എ പ്രദീപിന്റെ ഭാര്യ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. തൃശൂര്‍ താലൂക്ക് ഓഫീസിലാണ് പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിരിക്കുന്നത്. മന്ത്രി കെ രാജന് നേരിട്ട് നിയമന ഉത്തരവ് കൈമാറി.
ഡിസംബര്‍ ഏഴിനായിരുന്നു കുനൂരില്‍ സംയുക്ത സൈനിക മേധാവി ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ എ.പ്രദീപ് വ്യോമസേനയില്‍ വാറന്റ് ഓഫിസറായിരുന്നു. പ്രദീപിന്റെ വിയോഗത്തോടെ ഭാര്യയും രണ്ടു മക്കളും അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം പ്രതിസന്ധിയിലായി.
ഈ പ്രതിസന്ധി തിരിച്ചറിഞ്ഞ സ്ഥലം എംഎല്‍എയും റവന്യു മന്ത്രിയുമായ കെ രാജന് ശ്രീലക്ഷ്മിയ്ക്ക് സര്‍ക്കാര്‍ ജോലി നല്കാന് മുന്‍കൈയെടുക്കുകയായിരുന്നു. മന്ത്രിസഭയുടെ അംഗീകാരം കിട്ടിയതോടെ സ്വന്തം വകുപ്പില്‍ തന്നെ ജോലി നല്കി.
തൃശൂര്‍ താലൂക്ക് ഓഫീസില്‍ ഉദ്യോഗസ്ഥയായി നിയമനം നല്കിയ ഉത്തരവ് മന്ത്രി നേരിട്ടാണ് കൈമാറിയത്. പ്രദീപിന്റെ വേര്‍പാട് സംഭവിച്ച് രണ്ടു മാസം കൊണ്ടാണ് സര്‍ക്കാര്‍ ജോലിയുടെ കടമ്പകള്‍ പൂര്‍ത്തായാക്കിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.