കശ്മീരിൽ പ്രതിഷേധക്കാർക്ക് നേരേ സൈനിക വെടിവെയ്പ്: 7 മരണം

News18 Malayalam
Updated: December 15, 2018, 2:54 PM IST
കശ്മീരിൽ പ്രതിഷേധക്കാർക്ക് നേരേ സൈനിക വെടിവെയ്പ്: 7 മരണം
  • Share this:
ശ്രീനഗർ : ജമ്മു കശ്മീരിൽ പ്രതിഷേധക്കാരായ നാട്ടുകാർക്ക് നേരെ സൈന്യം നടത്തിയ വെടിവെയ്പ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു.

Also Read- പി. മോഹനന്റെ മകനെ ആക്രമിച്ച കേസിലെ പ്രതിക്ക് വെട്ടേറ്റു

കശ്മീരിലെ പുൽവാമ ജില്ലയിലാണ് സംഭവം. ഇവിടെ ഭീകരരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടൽ നടന്നിരുന്നു. സിർനൂ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെടുകയും ഒരു സൈനികൻ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന സുരക്ഷ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് ഇവിടെ സൈന്യം തിരച്ചിൽ തുടരുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ.

രാഹുൽ ഈശ്വർ ലംഘിച്ച ജാമ്യ വ്യവസ്ഥകൾ എന്തൊക്കെ ?

ഇതിന് പിന്നാലെ പ്രദേശത്തെ യുവാക്കൾ സൈന്യത്തിനെതിരെ പ്രതിഷേധവുമായെത്തുകയായിരുന്നു. ശക്തമായ പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതിനെ തുടർന്ന് സൈന്യം നടത്തിയ വെടിവയ്പിലാണ് 7 പേർ കൊല്ലപ്പെട്ടത്. പെല്ലറ്റ് ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. മേഖലയിൽ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സൈന്യവും കനത്ത ജാഗ്രതയിലാണ്.

First published: December 15, 2018, 2:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading