മാൽഡ: കൊതുകു തിരിയിൽ നിന്നും തൊഴുത്തിന് തീപിടിച്ച് ഏഴ് ആടുകൾ വെന്തുചത്തു (Goats burnt alive). പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയിലുള്ള ഭക്തിപൂർ ഗ്രാമത്തിലാണ് സംഭവം. സ്ഥലത്തെ ദിവസ വേതനക്കാരനായ അപ്താപ് ഹൊസൈൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള തൊഴുത്തിനാണ് തീപിടിച്ചത്. കൊതുകിനെ കൊല്ലാൻ തൊഴുത്തിൽ കത്തിച്ചുവെച്ച കുന്തിരിക്കത്തിൽ നിന്നാണ് തീപടർന്നതെന്ന് ഇയാൾ പറയുന്നു. കൊതുകുതിരിയിൽ നിന്നും തൊഴുത്തിൽ സൂക്ഷിച്ച വൈക്കോലിന് തീപിടിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഈ സമയത്തിനുള്ളിൽ തൊഴുത്തിലുണ്ടായിരുന്ന ഏഴ് ആടുകൾ വെന്തു ചത്തു.
Also Read-വീട്ടമ്മയുടെ വീട്ടിൽ അക്രമം; മുൻ കാമുകൻ ബംഗാൾ സ്വദേശിയെ വെട്ടി; തടസം പിടിച്ച വീട്ടമ്മയ്ക്ക് തലയ്ക്ക് വെട്ടേറ്റു കാസർഗോഡ് ഗർഭിണിയായ ആടിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; തമിഴ്നാട് സ്വദേശി കസ്റ്റഡിയിൽ പൂർണ ഗർഭിണിയായ ആടിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശി കസ്റ്റഡിയിൽ. കാസർഗോഡ് കാഞ്ഞങ്ങാടാണ് സംഭവം. ഇന്നലെ രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ കാഞ്ഞങ്ങാട് സ്വദേശികളായ രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. Also Read-മദ്യപിച്ച് ബോധരഹിതയായി വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയില്ല; മകന്‍ അമ്മയെ അടിച്ചുകൊന്നു മൂന്ന് പേർ ചേർന്നാണ് ആടിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. കൊട്ടച്ചേരിയിലെ ഹോട്ടലില്‍ വളര്‍ത്തിയിരുന്ന ആടിനെയാണ് പീഡിപ്പിച്ച് കൊന്നത്. ഹോട്ടൽ ജീവനക്കാരനായ സെന്തിലാണ് പിടിയിലായ ഒരാൾ. ഇയാൾ തമിഴ്നാട് സ്വദേശിയാണ്. മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഹോസ്ദുര്‍ഗ് പോലീസ് അറിയിച്ചു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.