ആന്ധ്ര ശ്രീകാകുളം ബട്വയില് ട്രെയിനിടിച്ച് 7 പേര് മരിച്ചു(Death). ഗുവാഹത്തി സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിലെ യാത്രക്കാരാണ് കോണാര്‍ക് എക്സ്പ്രസ് ഇടിച്ച് മരിച്ചത്. ട്രെയിന്‍ സാങ്കേതിക കാരണങ്ങളാല്‍ നിര്‍ത്തിയിട്ട സമയത്ത് പാളത്തില്‍ ഇറങ്ങി നിന്നവരെ എതിര്‍ദിശയില്‍ വന്ന കൊണാര്‍ക് എക്സ്പ്രസ് ഇടിക്കുകയായിരുന്നു.
അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി.
Ropeway Accident | ഹെലികോപ്ടറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കൈവിട്ട് താഴേക്കു വീണു; റോപ്വേ അപകടത്തില്‍ മൂന്ന് മരണം
റാഞ്ചി: ജാര്‍ഖണ്ഡിലെ റോപ്വേ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് ഒരാള്‍ മരിച്ചത്. ഹെലികോപ്ടറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കൈവിട്ട് താഴേക്ക് വീഴുകയായിരുന്നു.
27 പേരെയാണ് ഇതുവരെ രക്ഷിക്കാനായത്. വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് 24 മണിക്കൂറായി നടത്തിവന്ന രക്ഷാപ്രവര്‍ത്തനം രാത്രിയോടെ നിര്‍ത്തിവെച്ചു. 20 പേര്‍കൂടി കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ഭക്ഷണവും വെള്ളവും ഡ്രോണുകള്‍ ഉപയോഗിച്ച് എത്തിച്ചെന്ന് എന്‍ഡിആര്‍എഫ് അസിസ്റ്റന്റ് കമാന്‍ഡര്‍ വിനയ് കുമാര്‍ സിങ് പറഞ്ഞു.
സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനം അവസാനിച്ചശേഷമേ അന്വേഷണം ആരംഭിക്കൂ എന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ സ്ഥാപനം നടത്തുന്ന റോപ്വേയാണ് ഇത്. അപകടത്തിനു പിന്നാലെ ഓപ്പറേറ്റര്‍മാര്‍ കടന്നുകളഞ്ഞു.
ദിയോഗറിലെ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപത്തെ ത്രികുത് പഹറില്‍ പ്രവര്‍ത്തിക്കുന്ന 12 കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബാബാ ബൈദ്യനാഥ് ക്ഷേത്രത്തില്‍നിന്ന് 20 കിലോമീറ്റര്‍ ദൂരത്തിലാണ് റോപ് വേ. 766 മീറ്റര്‍ നിളമുള്ള റോപ് വേ 392 മീറ്റര്‍ ഉയരത്തിലാണ്. 25 കാബിനുകളാണ് ആകെയുള്ളത്. ഒരു കാബിനില്‍ നാലു പേര്‍ക്കാണ് കയറാനാവുക.
ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും എല്ലാവരെയും രക്ഷിക്കാന്‍ സാധിക്കുമെന്നും പൊലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.