HOME » NEWS » India »

ആന്ധ്രാപ്രദേശിൽ വാഹനാപകടം; രണ്ട് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴു പേർ മരിച്ചു

അഞ്ചുപേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ രണ്ട് പേർ കൂടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: October 30, 2020, 11:50 AM IST
ആന്ധ്രാപ്രദേശിൽ വാഹനാപകടം; രണ്ട് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴു പേർ മരിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
അമരാവതി:  വിവാഹച്ചടങ്ങ് കഴിഞ്ഞ് തിരികെ വരികയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഏഴ് പേർ മരിച്ചു.ആന്ധ്രാപ്രദേശിലെ ഗോകർണത്തിന് സമീപം വച്ചായിരുന്നു അപകടം.  സോമറുതു ഗോപാല കൃഷ്ണ (72), കമ്പള ഭാനു (35), സിംഹദ്രി പ്രസാദ് (25), എല്ലാ ലക്ഷ്മി (10), എല്ലാ ദിവ്യ ശ്രീലക്ഷ്മി (25), ജഗന്തി ഹേമ ശ്രീലത (12), പചകുറി നരസിംഹം (24) എന്നിവരാണ് മരിച്ചത്.

Also Read-Covid 19 | രാജ്യത്ത് 24 മണിക്കൂറിനിടെ 48648 പോസിറ്റീവ് കേസുകൾ; പ്രതിദിന കണക്കിൽ കേരളം മുന്നിൽ

ഇന്ന് പുലർച്ചയോടെയാണ് അപകടം. കഴിഞ്ഞദിവസം രാത്രിയിൽ നടന്ന ഒരു കല്യാണച്ചടങ്ങിന് ശേഷം പുലര്‍ച്ചെ രണ്ടരയോടെ ഒരു ട്രക്കിലാണ് കുടുംബം മടങ്ങിയത്. ഈസ്റ്റ് ഗോദാവരിയിലെ ഗോകർണത്തിന് സമീപം വച്ച് വാഹനത്തിന്‍റെ ബ്രേക്ക് തകരാറിലായി. തുടർന്ന് നിയന്ത്രണം വിട്ട വാഹനം അപകടത്തിൽപ്പെട്ടാണ് ദുരന്തം. അഞ്ചുപേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ രണ്ട് പേർ കൂടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Also Read-ആൾമാറാട്ടം; JEE പരീക്ഷയിൽ ടോപ്പറായ കുട്ടിയും പിതാവും അറസ്റ്റിൽ; ഡോക്ടർമാരായ മാതാപിതാക്കളുടെ സമ്മർദ്ദമെന്ന് വിദ്യാർത്ഥി



പൊലീസ് പറയുന്നതനുസരിച്ച് തന്തികൊണ്ട കല്യാണ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ വ്യാഴാഴ്ച രാത്രിയായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. പുലർച്ചെ രണ്ടരയോടെ ചടങ്ങുകൾ കഴിഞ്ഞ നവദമ്പതികളുടെ ബന്ധുക്കൾ ഒരു ട്രക്കിൽ തിരികെ വീടുകളിലേക്ക് മടങ്ങി. ഇതാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഇരുപതോളം ആളുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
Published by: Asha Sulfiker
First published: October 30, 2020, 11:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories