• HOME
  • »
  • NEWS
  • »
  • india
  • »
  • നിയന്ത്രണ രേഖയിൽ പാക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ: ഏഴ് പോസ്റ്റുകൾ തകർത്തു

നിയന്ത്രണ രേഖയിൽ പാക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ: ഏഴ് പോസ്റ്റുകൾ തകർത്തു

അതിർത്തിയിലെ രജൗരി, പൂഞ്ച് എന്നിവിടങ്ങളിലാണ് പാക്സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    ജമ്മു: നിയന്ത്രണ രേഖയിൽ വെടി നിർത്തൽ കരാർ ലംഘിച്ച പാക് സൈന്യത്തിന്റെ ഏഴ് പോസ്റ്റുകൾ ഇന്ത്യൻ സൈന്യം തകർത്തു. അതിർത്തിയിലെ രജൗരി, പൂഞ്ച് എന്നിവിടങ്ങളിലാണ് പാക്സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിക്കുകയായിരുന്നു. പാക് സൈന്യത്തിലെ നിരവധി പേർക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങൾ.

    പാകിസ്ഥാൻ ഷെല്ലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുൻ കരുതലെന്നോണം പൂഞ്ച്, രജൗരി ജില്ലകളിലെ സ്കൂളുകൾ അടച്ചു. പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ തിങ്കളാഴ്ച അഞ്ച് വയസുള്ള പെൺകുട്ടിയും ബിഎസ്എഫ് ഇൻസ്പെക്ടറും ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് ഉചിതമായ മറുപടി തന്നെ ഇന്ത്യൻ സൈന്യം നൽകിയെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

    also read :ബാംഗ്ലൂരിനെ തച്ചുതകർക്കുമോ? വജ്രായുധം പുറത്തെടുക്കാൻ രാജസ്ഥാൻ റോയൽസ്

    പൂഞ്ച്, രജൗരിയിലെ നൗഷേര എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ വരെ പാകിസ്ഥാൻ ശക്തമായ മോർട്ടാർ ആക്രമണവും വെടിവയ്പ്പും നടത്തിയെന്ന് സൈന്യം വ്യക്തമാക്കുന്നു. ഇതിന് നൽകിയ തിരിച്ചടിയിലാണ് പാക് അധീന കശ്മീർ, രാഖ്ചിക്രി, റവാല കോട്ട് എന്നിവിടങ്ങളിലെ പാക് പോസ്റ്റുകൾ തകർത്തതെന്നും സൈന്യം അറിയിച്ചു. പാക് ഭാഗത്ത് നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നും സൈന്യം പറയുന്നു.

    മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടതായി ഇന്റർ സർവീസ് പബ്ലിക് റിലേഷൻ ഓഫ് പാകിസ്ഥാൻ അറിയിച്ചു. ജനങ്ങളെ ഭയപ്പെടുത്തുന്നതിനായി നിയന്ത്രണ രേഖയിലെ ജനവാസ മേഖലകളിലാണ് പാക് സൈന്യം ആക്രമണം നടത്തിയത്. പാക് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

    First published: