• HOME
  • »
  • NEWS
  • »
  • india
  • »
  • കളിക്കുന്നതിനിടെ 60 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ ഏഴു വയസുകാരൻ മരിച്ചു

കളിക്കുന്നതിനിടെ 60 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ ഏഴു വയസുകാരൻ മരിച്ചു

50 അടിയോളം കുഴിയെടുത്താണ് രക്ഷാസംഘം കുഴൽക്കിണറിനുള്ളിൽ എത്തിയത്.

  • Share this:

    ഭോപാൽ: കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണ ഏഴു വയസുകാരൻ മരിച്ചു. കൂലിപണിക്കാരനായ ദിനേഷ് അഹിർവാറിന്റെ മകൻ ലോകേഷ് അഹിർവാർ ആണ് മരിച്ചത്. 24 മണിക്കൂറിനുശേഷം പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ചയാണ് അപകടം നടന്നത്.

    50 അടിയോളം കുഴിയെടുത്താണ് രക്ഷാസംഘം കുഴൽക്കിണറിനുള്ളിൽ എത്തിയത്. 43 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയത്. ഈ തുരങ്കത്തിലൂടെ കുട്ടിയെ പുറത്തെടുത്തു. കുട്ടിയെ പുറത്തെടുത്ത സംഘം ഉടൻ ലെത്തേരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Also Read-ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കാളവണ്ടിയില്‍ ഘടിപ്പിച്ചിരുന്ന ജനറേറ്ററില്‍ തലമുടി കുരുങ്ങി പതിമൂന്നുകാരി മരിച്ചു

    ധ്യപ്രദേശ് എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്സ് എന്നിവർ സംഭവസ്ഥലത്ത് എത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. പൈപ്പിലൂടെ കുഞ്ഞിന് ഓക്സിജൻ നൽകുകയും ക്യാമറ വഴി നിരീക്ഷിക്കുകയും ചെയ്തിരുന്നു.

    Also Read-ഇൻസ്റ്റാഗ്രാം റീൽ എടുക്കുന്നതിനിടെ കാൽവഴുതി ഡാമിൽ വീണ യുവാവ് മരിച്ചു

    സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് ദുഃഖം രേഖപ്പെടുത്തുകയും കുട്ടിയുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Published by:Jayesh Krishnan
    First published: