നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഏഴുവയസുകാരി ടെറസില്‍ നിന്നും വീണത് അയൽവാസിയുടെ കുളിമുറിയിൽ; കണ്ടെത്തിയത് നാലുദിവസത്തിനുശേഷം

  ഏഴുവയസുകാരി ടെറസില്‍ നിന്നും വീണത് അയൽവാസിയുടെ കുളിമുറിയിൽ; കണ്ടെത്തിയത് നാലുദിവസത്തിനുശേഷം

  തെലങ്കാനയിലെ നാരായൺപേട്ടയിലാണ് സംഭവം

  • News18
  • Last Updated :
  • Share this:
   ഹൈദരാബാദ്: തെലങ്കാനയിലെ നാരായൺപേട്ട ജില്ലയിൽ ഏപ്രിൽ 20ന് കാണാതായ ഏഴുവയസുകാരിയെ അഞ്ചാം ദിവസം അയൽവാസിയുടെ കുളിമുറിയിൽ നിന്നും കണ്ടെത്തി. ടെറസിൽ കളിക്കുന്നതിനിടെ രണ്ടാം ക്ലാസുകാരി അഖില കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. അയൽവാസിയുടെ പൂട്ടിയിട്ടിരുന്ന കുളിമുറിക്കുള്ളിലേക്കാണ് കുട്ടി വീണത്. മുകൾ ഭാഗം പ്ലാസ്റ്റിക് നെറ്റ് കൊണ്ടുള്ളതായിരുന്നു കുളിമുറി. ഇത് പൊട്ടി കുഞ്ഞ് ഉള്ളിൽ വീഴുകയായിരുന്നു.

   ‌തുണി ഉണക്കാനായി കെട്ടിയിരുന്ന അയയിൽ തങ്ങിനിന്നശേഷമാണ് കുട്ടി താഴേക്ക് വീണത്. അതിനാൽ കാര്യമായ പരിക്കേറ്റിരുന്നില്ല. കുഞ്ഞ് അലറി വിളിച്ചെങ്കിലും മുറി പൂട്ടിയിട്ടിരുന്നതിൽ പുറത്ത് കേട്ടില്ല. നാലുദിവസവും ബക്കറ്റിലെ വെള്ളം കുടിച്ചാണ് കുഞ്ഞ് ജീവൻ നിലനിർത്തിയത്. ഇതിനിടെ കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് അന്വേഷിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. അഞ്ചാം ദിവസം അയൽവാസി യാത്രക്ക് ശേഷം വീട്ടിലെത്തി വാതിൽ തുറന്നപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കി.

   First published: