നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'മുസ്ലിങ്ങൾക്ക് നിരവധി രാജ്യങ്ങളുണ്ട്; ഹിന്ദുക്കൾക്ക് ഒന്നുപോലുമില്ല': പൗരത്വ നിയമത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

  'മുസ്ലിങ്ങൾക്ക് നിരവധി രാജ്യങ്ങളുണ്ട്; ഹിന്ദുക്കൾക്ക് ഒന്നുപോലുമില്ല': പൗരത്വ നിയമത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

  പൗരത്വ നിയമഭേദഗതി വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഗഡ്കരി

  കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

  കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

  • Share this:
    

   ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ പുതിയ നിയമഭേദഗതി അനിവാര്യമായിരുന്നുവെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ലോകത്ത് നിരവധി മുസ്ലിം രാജ്യങ്ങളുണ്ടെങ്കിലും ഹിന്ദുക്കള്‍ക്ക് മാത്രമായി ഒരു രാജ്യംപോലുമില്ലെന്ന് ഗഡ്കരി പറഞ്ഞു. ന്യൂസ് 18 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

   ''ഹിന്ദുക്കള്‍ക്കായി ഒരു രാജ്യം പോലുമില്ല. മുന്‍പ് ഹിന്ദു രാജ്യമായി നേപ്പാള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരൊറ്റ രാജ്യംപോലും ഹിന്ദുക്കള്‍ക്കായി ഇല്ല. അപ്പോള്‍ ഹിന്ദുക്കളും സിഖ് മതക്കാരും എവിടെ പോകും? മുസ്ലിങ്ങള്‍ക്ക്‌ പൗരത്വം ലഭിക്കുന്ന നിരവധി മുസ്ലിം രാജ്യങ്ങളുണ്ട്‍''- അദ്ദേഹം പറഞ്ഞു.

   Also Read- പൗരത്വ നിയമഭേദഗതി; പ്രതിഷേധത്തിൽ ജാമിയ വിദ്യാർഥികൾക്ക് ഒപ്പം കൈ കോർത്ത് കനയ്യ കുമാർ

   പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഗഡ്കരി ആരോപിച്ചു. ''നമ്മുടെ രാജ്യത്തെ ഒരു മുസ്ലിം പൗരനും ഞങ്ങള്‍ എതിരല്ല. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. വിവേചനത്തിന്റെ രാഷ്ട്രീയത്തിന് എതിരാണ് ഞങ്ങളുടെ സര്‍ക്കാര്‍ എന്ന കാര്യം ഞാന്‍ ഉറപ്പുനല്‍കുകയാണ്''- ഗഡ്കരി പറഞ്ഞു. ഈ സാഹചര്യത്തില്‍ പൗരത്വ നിയമം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
   Published by:Rajesh V
   First published: