HOME » NEWS » India » SEVERAL FLIGHTS DIVERTED AFTER HEAVY RAINS LASH

മഴയിൽ മുങ്ങി മുംബൈ: വിമാനങ്ങൾ തിരിച്ചുവിട്ടു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കനത്ത മഴയെ തുടർന്ന് ഇന്ത്യ മെറ്റിരിയോളജിക്കൽ ഡിപ്പാർട്മെന്‍റ് മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

news18
Updated: July 27, 2019, 7:32 AM IST
മഴയിൽ മുങ്ങി മുംബൈ: വിമാനങ്ങൾ തിരിച്ചുവിട്ടു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: July 27, 2019, 7:32 AM IST
  • Share this:
മുംബൈ: കനത്ത മഴയിൽ മുങ്ങി മുംബൈ നഗരം. അടുത്ത കുറച്ച് മണിക്കൂറുകൾ കൂടെ മുംബൈ നഗരത്തിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴയെ തുടർന്ന് നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. വെള്ളിയാഴ്ച മാത്രം മുംബൈയിൽ 944 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. അതേസമയം, തുടർച്ചയായി മഴ പെയ്യുന്നത് വിമാനങ്ങൾ വൈകാൻ കാരണമായി.

അതേസമയം, കനത്ത മഴയെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന 17 വിമാനങ്ങൾ വഴി തിരിച്ചു വിട്ടതായി എയർപോർട്ട് അതോറിറ്റി പറഞ്ഞു. വിമാനത്താവളത്തിലെ ചില പ്രവർത്തനങ്ങൾ കനത്ത മഴ കാരണം ഒരു മണിക്കൂർ വരെ വൈകി. അതേസമയം, മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വെള്ളക്കെട്ടുകൾക്ക് സമീപത്ത് പോകരുതെന്നും കടലിൽ നിന്ന് ദൂരം പാലിക്കണമെന്നും മുംബൈ പൊലീസ് അറിയിച്ചു.

സത്യപ്രതിജ്ഞ ചെയ്തത് യെദിയുരപ്പ മാത്രം; വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച

മതുംഗ, ഘോഡ് ബുന്ധർ റോഡ്, പാടലിപുത്ര, സാന്‍റ ക്രൂസ്, വാശി, ഉൽഹാസ് നഗർ, ബദ് ലപുർ, അംബർനാഥ്, കല്യാൺ എന്നീ മേഖലകളിൽ മഴയെ തുടർന്ന് വെള്ളക്കെട്ടുകൾ രൂപം കൊണ്ടിട്ടുണ്ട്. അതേസമയം, മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.

കനത്ത മഴയെ തുടർന്ന് ഇന്ത്യ മെറ്റിരിയോളജിക്കൽ ഡിപ്പാർട്മെന്‍റ് മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. റായിഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

First published: July 27, 2019, 7:32 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories