• HOME
 • »
 • NEWS
 • »
 • india
 • »
 • ലൈംഗികാരോപണത്തിൽ രാജി വയ്ക്കുന്ന ആദ്യത്തെയാളല്ല രമേഷ് ജാർക്കിഹോളി; കർണ്ണാടക രാഷ്‌ട്രീയത്തിൽ കോളിളക്കം സൃഷ്‌ടിച്ച മറ്റ് കേസുകൾ ഇതാ

ലൈംഗികാരോപണത്തിൽ രാജി വയ്ക്കുന്ന ആദ്യത്തെയാളല്ല രമേഷ് ജാർക്കിഹോളി; കർണ്ണാടക രാഷ്‌ട്രീയത്തിൽ കോളിളക്കം സൃഷ്‌ടിച്ച മറ്റ് കേസുകൾ ഇതാ

കർണ്ണാടക രാഷ്‌ട്രീയത്തിൽ ഉണ്ടായ ലൈംഗികാരോപണങ്ങളിൽ ജർക്കി ഹോളിയുടേത് ആദ്യത്തേതല്ല. ഇത്തരത്തിലുള്ള ആരോപണങ്ങളിലൂടെ നിരവധി രാഷ്‌ട്രീയ പ്രവർത്തകർ ഇതിന് മുമ്പും രാജി സമർപ്പിച്ചിട്ടുണ്ട്.

ramesh

ramesh

 • Last Updated :
 • Share this:
  രാഷ്‌ട്രീയത്തിൽ തുറന്നുപറച്ചിലുകൾ വിരളമാണ്. എന്നാൽ ബി ജെ പി നേതാവും മന്ത്രിയുമായ രമേഷ് ജാർക്കിഹോളിയുടെ തുറന്നുപറച്ചിലാണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. 'മദ്യപാനവും സ്‌തീകളും തൻ്റെ ബലഹീനത'യാണെന്നായിരുന്നു നേതാവിൻ്റെ തുറന്നു പറച്ചിൽ. ഇത് വൻ ജനരോഷത്തിന് കാരണമായി.

  തുടർന്ന്, ജാര്‍ക്കിഹോളിക്കെതിരെയുള്ള ലൈംഗികാരോപണ വീഡിയോ പുറത്തെത്തിയതോടെ മന്ത്രി രാജി സമർപ്പിക്കുകയും ചെയ്‌തു. വീഡിയോ പുറത്തുവന്നതിനു പിന്നാലെ, അത് വ്യാജമാണെന്നും തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ രാഷ്ട്രീയം വിടുമെന്നും മന്ത്രി പ്രതികരിച്ചിരുന്നു. കർണ്ണാടക രാഷ്‌ട്രീയത്തിൽ ഉണ്ടായ ലൈംഗികാരോപണങ്ങളിൽ ജർക്കി ഹോളിയുടേത് ആദ്യത്തേതല്ല. ഇത്തരത്തിലുള്ള ആരോപണങ്ങളിലൂടെ നിരവധി രാഷ്‌ട്രീയ പ്രവർത്തകർ ഇതിന് മുമ്പും രാജി സമർപ്പിച്ചിട്ടുണ്ട്. അവയിൽ ചില കേസുകൾ ഇതാ:

  രേണുകാചാര്യ

  ലൈംഗികാരോപണം ഉന്നയിച്ച് രാഷ്‌ട്രീയ പ്രവർത്തകനായ രേണുകാചാര്യക്കൊപ്പമുള്ള ചിത്രങ്ങൾ ജയലക്ഷ്‌മി എന്ന നഴ്‌സ് പുറത്തുവിട്ടിരുന്നു. ആരോപണം ഉന്നയിച്ചതിന് ശേഷം തനിക്ക് ഭീഷണികൾ ലഭിച്ചതായും യുവതി പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടി വനിതാ കമ്മീഷനോട് സഹായം അഭ്യർത്ഥിച്ചെങ്കിലും യുവതിയെ സഹായിക്കാൻ ആരും തയ്യാറായില്ല. സംഭവ വികാസങ്ങൾ പുറം ലോകം അറിഞ്ഞതോടെ രേണുകാചാര്യയ്‌ക്ക് തൻ്റെ രാഷ്‌ട്രീയ പദവി ഒഴിയേണ്ടി വന്നു.

  ഹർത്തലു ഹാലപ്പ

  തൻ്റെ സുഹൃത്തിൻ്റെ ഭാര്യയെ ബലാത്സംഗം ചെയ്തതിന് 2009-ൽ ബിജെപി ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ഹർത്താലു ഹാലപ്പയ്‌ക്കെതിരെ കേസെടുത്തിരുന്നു. ആരോപണങ്ങൾക്ക് പിന്നാലെ മന്ത്രിയ്‌ക്ക് രജി സമർപ്പിക്കേണ്ടി വന്നെങ്കിലും 2017-ൽ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി പറഞ്ഞു.

   രഘുപതി ഭട്ട്

  സെക്‌സ് ടേപ്പ് മാധ്യമങ്ങളിൽ ചോർന്നതിനെത്തുടർന്ന് ഉഡുപ്പി എംഎൽഎ ആയിരുന്ന രഘുപതി ഭട്ടിന് രാജി സമർപ്പിക്കേണ്ടി വന്നിരുന്നു. ഇത് നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്നുള്ള സ്ഥാനാർത്ഥിത്വം പിൻവലിക്കാനും അദ്ദേഹത്തെ നിർബന്ധിതനാക്കി.

  ലക്ഷ്‌മൺ സവാഡി

  2021-ൽ കർണ്ണാടകാ നിയമസഭയിൽ അശ്ലീല വീഡിയോ കണ്ടെന്ന് ആരോപിച്ച് ലക്ഷ്‌മൺ സവാഡി, സിസി പാട്ടീൽ, കൃഷ്‌ണ പലേമർ എന്നിവർക്ക് വൻ ആരോപണം നേരിടേണ്ടിവന്നിരുന്നു. ഇത് ദേശീയ ശ്രദ്ധ ആകർഷിച്ച ഒരു പ്രശ്‌നമായിരുന്നു. ഈ കേസ് ആഭ്യന്തര വകുപ്പ് അന്വേഷിച്ചു. തുടർന്ന് സവാാഡി തെറ്റ് ചെയ്‌തിട്ടുണ്ടെന്ന് മനസ്സിലാക്കുകയും മറ്റ് രണ്ട് പേർക്കും ഇതിൽ പങ്കില്ലെന്ന് തെളിയുകയും ചെയ്‌തു. അദ്ദേഹം ഇപ്പോൾ കർണ്ണാടക ഉപമുഖ്യമന്ത്രിയാണ്.

  എച്ച്‌ വൈ മേത്തി

  ലൈംഗികാരോപണത്തെത്തുടർന്ന് രാജിവെക്കേണ്ടിവന്നവരിൽ മിക്കവരും ബിജെപി പ്രവർത്തകരാണ്. എന്നാൽ 2016-ൽ കോൺഗ്രസ്സ് പ്രവർത്തകനായ എച്ച് വൈ മേത്തിയ്‌ക്കെതിരെ ലൈംഗികരോപണം ഉണ്ടാകുകയും തുടർന്ന് രാജി സമർപ്പിക്കേണ്ടി വരികയും ചെയ്‌തു.

   അരവിന്ദ് ലിംബവാലി

  2019 ജൂലൈയിൽ ബിജെപിയുടെ മഹാദേവപുരം എംഎൽഎ ആയിരുന്ന അരവിന്ദ് ലിംബവാലിയുടെ സെക്‌സ് ടേപ്പ് ചോർന്നത് നിയമസഭയിൽ വൻ കോളിളക്കമുണ്ടാക്കി. പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 2019-ൽ വീഡിയോ വ്യാജമാണെന്ന് ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കി.
  Published by:Asha Sulfiker
  First published: