നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം;അഭിഭാഷകരുടെയും ജീവനക്കാരുടെയും സംഘടനകൾ രണ്ടു തട്ടിൽ

  ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം;അഭിഭാഷകരുടെയും ജീവനക്കാരുടെയും സംഘടനകൾ രണ്ടു തട്ടിൽ

  ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു മുന്‍ ജീവനക്കാരിയുടെ പരാതി

  Ranjan-Gogoi

  Ranjan-Gogoi

  • Share this:
   ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന ആരോപണത്തിൽ സുപ്രീംകോടതി അഭിഭാഷകരുടെയും ജീവനക്കാരുടെയും സംഘടനകൾ രണ്ടു തട്ടിൽ. ഫുൾ കോർട്ട് നേതൃത്വത്തിലുള്ള സമിതി പരാതി അന്വേഷിക്കണമെന്നാണ് അഡ്വക്കേറ്റ് ഓണ് റെക്കോർഡിന്റെ സംഘടനയുടെ ആവശ്യം. പരാതി പരിഗണിച്ച് അസാധാരണ നടപടികളെ ചോദ്യം ചെയ്ത് സുപ്രീംകോടതി ബാർ അസോസിയേഷനും രംഗത്തെത്തി. ഇത്തരം സാഹചര്യങ്ങളിൽ ഫുൾ കോർട്ട് ആണ് തീരുമാനം എടുക്കേണ്ടതെന്ന് അസോസിയേഷൻ വ്യക്തമാക്കി.

   കൊളംബോ പള്ളിയിൽ വീണ്ടും സ്ഫോടനം; ബസ് സ്റ്റേഷനിൽ സ്ഥാപിച്ചിരുന്ന 87 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി


   എന്നാൽ പരാതി കെട്ടിച്ചമച്ചതാണെന്നു പറഞ്ഞ ജീവനക്കാരുടെ സംഘടന ചീഫ് ജസ്റ്റിസിന് പിന്തുണ പ്രഖ്യാപിച്ചു. പരാതിയിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മൂന്ന് അഭിഭാഷകർ രാവിലെ സുപ്രീംകോടതിക്ക് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു.

   ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു മുന്‍ ജീവനക്കാരിയുടെ പരാതി. ലൈംഗിക താത്പര്യങ്ങളോടെ സമീപിച്ചെന്നും വഴങ്ങിയില്ലെങ്കില്‍ കുടുംബത്തെ ക്രിമിനല്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

   ക്രിക്കറ്റ് കളി കാണാൻ പ്രത്യേക പാക്കേജുമായി ജിയോ; ഒപ്പം ഒട്ടനവധി സമ്മാനങ്ങളും


   അതേസമയം, തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾ നിഷേധിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് രംഗത്ത് എത്തി.ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ദുർബലമാക്കാനും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ അക്രമിക്കാനുമുള്ള ശ്രമമാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ ജുഡീഷ്യറി ഗുരുതര ഭീഷണിയിലാണ്. വിലയ്ക്കെടുക്കാന്‍ കഴിയാത്തവര്‍ മറ്റു വഴികളിലൂടെ കീഴടക്കാന്‍ നോക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

   First published:
   )}