• HOME
  • »
  • NEWS
  • »
  • india
  • »
  • BREAKING: ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ്; പീഡനപരാതി ആഭ്യന്തര അന്വേഷണ സമിതി തള്ളി

BREAKING: ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ്; പീഡനപരാതി ആഭ്യന്തര അന്വേഷണ സമിതി തള്ളി

റിപ്പോർട്ട് പരസ്യപ്പെടുത്തില്ല എന്ന് സുപ്രീം കോടതി സെക്രട്ടറി

News18

News18

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന പരാതി സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളി. പരാതിയിൽ കഴമ്പ് ഇല്ല എന്ന് സമിതി കണ്ടെത്തി. സമിതിയുടെ റിപ്പോർട്ട് ചീഫ് ജസ്റ്റിസിനും ജസ്റ്റിസ് രമണയ്ക്കും കൈമാറി. റിപ്പോർട്ട് പരസ്യപ്പെടുത്തില്ല എന്ന് സുപ്രീം കോടതി സെക്രട്ടറി ജനറൽ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

    ചീഫ് ജസ്റ്റിസിന് എതിരെ മുൻ ജീവനക്കാരി ഏപ്രിൽ 19 നാണ് ലൈംഗീക പീഡന പരാതി നൽകിയത്. 21 ജഡ്ജിമാർക്ക് പരാതിയുടെ പകർപ്പ് കൈമാറി. പരാതി അന്വേഷിക്കാൻ സീനിയോറിറ്റിയിൽ രണ്ടാമൻ ആയ ജസ്റ്റിസ് ബോബ്‌ഡെയുടെ അധ്യക്ഷതയിൽ ആഭ്യന്തര അന്വേഷണ സമിതിക്ക് രൂപം നൽകുകയായിരുന്നു. ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് ഇന്ദിര ബാനെർജി എന്നിവർ ആയിരുന്നു സമിതിയിൽ ജസ്റ്റിസ് ബോബ്‌ഡെക്ക് പുറമെ ആദ്യം ഉണ്ടായിരുന്നത്.

    എന്നാൽ ചീഫ് ജസ്റ്റിസും ആയി വ്യക്തിപരമായ അടുപ്പമുള്ള വ്യക്തി ആണെന്ന് യുവതി ആക്ഷേപം ഉന്നയിച്ചതിനെ തുടർന്ന് ജസ്റ്റിസ് രമണ പിന്മാറി. രമണയുടെ ഒഴിവിലേക്ക് ജസ്റ്റിസ് ഇന്ദു മൽഹോത്രയെ ഉൾപ്പെടുത്തി. സമിതിക്ക് മുമ്പാകെ മൂന്ന് തവണ യുവതി ഹാജരായി. മൂന്നാമത്തെ തവണ അഭിഭാഷക വൃന്ദ ഗ്രോവരെ ഒപ്പം കൂട്ടാൻ അനുവദിക്കണം എന്ന് യുവതി ആവശ്യപ്പെട്ടു എങ്കിലും സമിതി നിരാകരിച്ചു. ഇതോടെ ഏകപക്ഷീയമായാണ് സമിതി പ്രവർത്തിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി യുവതി സമിതിയുടെ പ്രവർത്തനത്തിൽ നിന്ന് വിട്ടു നിന്നു.

    ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയും സമിതിക്ക് മുമ്പാകെ ഹാജരായി നിലപാട് വിശദീകരിച്ചു. ഇതിന് ഇടയിൽ യുവതിക്ക് അഭിഭാഷക സഹായം അനുവദിക്കണം എന്നും സമിതിയുടെ പ്രവർത്തനത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഫുൾ കോർട്ട് വിളിച്ചു ചേർക്കണം എന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സമിതിക്ക് കത്ത് നൽകി എന്ന വാർത്ത പുറത്ത് വന്നിരുന്നു. സുപ്രീം കോടതി സെക്രട്ടറി ജനറൽ പുറത്ത് ഇറക്കിയ വാർത്ത കുറിപ്പ് പ്രകാരം, ഇന്നലെ ആണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് സുപ്രീം കോടതിയിലെ സീനിയോറിറ്റിയിൽ മൂന്നാമൻ ആയ ജസ്റ്റിസ് രമണയ്ക്ക് കൈമാറി.

    റിപ്പോർട്ടിന്റെ ഒരു പകർപ്പ് ആരോപണ വിധേയനായ ചീഫ് ജസ്റ്റിസിനും കൈമാറി. റിപ്പോർട്ട് പരസ്യപ്പെടുത്തില്ല എന്നും സെക്രട്ടറി ജനറൽ വാർത്ത കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗീക പീഡന പരാതിയിൽ സുപ്രീം കോടതിയിൽ നിന്ന് അച്ചടക്ക നടപടി നേരിട്ട് പുറത്തക്കപെട്ട ജീവനക്കാർക്ക് പങ്ക് ഉണ്ടോ എന്ന് ജസ്റ്റിസ് എ കെ പട്നായിക് ഇനി അന്വേഷിക്കും

    First published: