നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Sexual Remarks | ലൈംഗികാരോപണം: അധ്യാപകന്റെ സസ്പെൻഷൻ റദ്ദാക്കി; സ്കൂളിൽ ഉജ്ജ്വല സ്വീകരണം നൽകി വിദ്യാർത്ഥികൾ

  Sexual Remarks | ലൈംഗികാരോപണം: അധ്യാപകന്റെ സസ്പെൻഷൻ റദ്ദാക്കി; സ്കൂളിൽ ഉജ്ജ്വല സ്വീകരണം നൽകി വിദ്യാർത്ഥികൾ

  പഠിപ്പിക്കുന്നതിനിടെ ലൈംഗിക പരാമർശം (Sexual Remarks) നടത്തി എന്നാരോപിച്ചാണ് സ്കൂളിലെ പ്രധാനാധ്യാപികയും ഒരു രക്ഷിതാവും അധ്യാപകനെതിരെ പരാതി നൽകിയത്.

  • Share this:
   ലൈംഗികാരോപണത്തെ തുടർന്ന് സസ്പെൻഷനിലായ അധ്യാപകന്റെ സസ്പെൻഷൻ (Suspension) റദ്ദാക്കി. സ്കൂളിൽ മടങ്ങിയെത്തിയ അധ്യാപകന് (Teacher) കുട്ടികൾ നൽകിയത് ഉജ്ജ്വല സ്വീകരണം. താൻതോണിമലൈ യൂണിയനിലെ പഗനത്തം പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂളിലെ അധ്യാപകനാണ് വ്യാഴാഴ്ച വീണ്ടും സ്കൂളിൽ തിരിച്ചെത്തിയത്. 12 വർഷത്തിലേറെയായി സ്കൂളിലെ സയൻസ് അധ്യാപകനാണ് പനീർസെൽവം (48). സ്കൂളിലെ ഹെഡ്മിസ്ട്രസ് ധനലക്ഷ്മിയുടെയും ഒരു രക്ഷിതാവിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് ലൈംഗികാരോപണത്തെ തുടർന്ന് അധ്യാപകനെ ഏതാനും ആഴ്ചകൾക്ക് മുമ്പ് സസ്‌പെൻഡ് ചെയ്തത്.

   പനീർശെൽവം പ്രത്യുത്പാദന വ്യവസ്ഥയെക്കുറിച്ചുള്ള പാഠങ്ങൾ പഠിപ്പിക്കുന്നതിനിടെ ലൈംഗിക പരാമർശം (Sexual Remarks) നടത്തി എന്നാരോപിച്ചാണ് സ്കൂളിലെ പ്രധാനാധ്യാപികയും ഒരു രക്ഷിതാവും അധ്യാപകനെതിരെ പരാതി നൽകിയത്. തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പനീർസെൽവത്തെ സസ്‌പെൻഡ് ചെയ്തത്. പല രക്ഷിതാക്കളും അധ്യാപകരും ഇതിനെ എതിർത്തു. തുടർന്ന് കരൂർ സിഇഒ സസ്‌പെൻഷൻ ഉത്തരവ് റദ്ദാക്കി. പനീർസെൽവം ജനങ്ങൾക്ക് നന്ദി അറിയിച്ചു. പരാതി നൽകിയ ഹെഡ്മിസ്ട്രസ് ധനലക്ഷ്മി അവധിയിൽ പ്രവേശിച്ചു.

   ഈ വർഷം ആദ്യം പതിമൂന്നുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയോട് ലൈംഗികതയെക്കുറിച്ച് എന്തെങ്കിലും അറിയാമോ എന്ന് ചോദിച്ചതിന് ബസ് കണ്ടക്ടർക്ക് ഒരു വർഷം തടവുശിക്ഷ വിധിച്ചിരുന്നു. മുംബൈയിലെ സ്പെഷ്യൽ കോടതിയാണ് ബസ് കണ്ടക്ടറായ ചന്ദ്രകാന്ത് സുഡാം കോലിയെ ഒരു വർഷത്തേക്ക് ശിക്ഷിച്ചത്. കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമത്തിലെ സെക്ഷൻ 12 പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത്. കൂടാതെ 15000 രൂപ പിഴയും ചുമത്തിയിരുന്നു. 2018 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പെൺകുട്ടി എല്ലാ ദിവസവും സ്കൂളിൽ പോകുന്ന സർക്കാർ ബസിലെ കണ്ടക്ടറാണ് കേസിലെ പ്രതി. 2018 ജൂലൈയിൽ പെൺകുട്ടി ബസിൽ കയറിയപ്പോഴാണ് കണ്ടക്ടർ മോശമായി സംസാരിച്ചത്. ഈ സമയം രണ്ടു മൂന്നു പേർ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. ബസിൽ കയറിയ പെൺകുട്ടി പിൻസീറ്റിലാണ് ഇരുന്നത്. ബസ് കണ്ടക്ടർ ടിക്കറ്റ് ചോദിച്ച് വന്നപ്പോൾ പെൺകുട്ടി യാത്രാ പാസ് കാണിച്ചു. ഇതുപ്രകാരം ടിക്കറ്റ് നൽകിയ കണ്ടക്ടർ തിരിച്ചുപോയി. അതിനുശേഷം തിരിച്ചെത്തി പെൺകുട്ടിയുടെ സീറ്റിനരികിൽ ഇരിക്കുകയും ലൈംഗികതയെ കുറിച്ച് എന്തെങ്കിലും അറിയാമോയെന്ന് ചോദിക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങളൊന്നും തനിക്ക് സംസാരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചതോടെ കണ്ടക്ടർ വീണ്ടും മുന്നിലേക്ക് പോയി. അൽപ്പ സമയത്തിനുശേഷം വീണ്ടും പെൺകുട്ടിയുടെ അടുത്തെത്തിയ കണ്ടക്ടർ അതേ ചോദ്യം തന്നെ ആവർത്തിച്ചു. ഇതോടെ പെൺകുട്ടി അടുത്ത സ്റ്റോപ്പിൽ ഇറങ്ങുകയും മറ്റൊരു വാഹനത്തിൽ സ്കൂളിലേക്ക് പോകുകയും ചെയ്തു.

   പെണ്‍കുട്ടികളുടെ ശുചി മുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച അധ്യാപകന്‍ ഈ മാസം ആദ്യം കണ്ണൂരിൽ അറസ്റ്റിലായിരുന്നു. ശുചിമുറിയില്‍ ക്യാമറ ഓണ്‍ ചെയ്ത് വെയ്ക്കുകയായിരുന്നു പ്രതി. പ്രതിയുടെ ഫോണില്‍ നിന്ന് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തി.
   Published by:Jayesh Krishnan
   First published:
   )}