• HOME
  • »
  • NEWS
  • »
  • india
  • »
  • Hathras Rape | ഹത്രാസ് വിഷയത്തിൽ പ്രതിഷേധം; ഗുജറാത്തിൽ എസ് എഫ് ഐ നേതാക്കൾ അറസ്റ്റിൽ

Hathras Rape | ഹത്രാസ് വിഷയത്തിൽ പ്രതിഷേധം; ഗുജറാത്തിൽ എസ് എഫ് ഐ നേതാക്കൾ അറസ്റ്റിൽ

ഹത്രാസ് സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.

നിതീഷ് മോഹനും  ചിരാഗ് പട്ടേലും

നിതീഷ് മോഹനും ചിരാഗ് പട്ടേലും

  • News18
  • Last Updated :
  • Share this:
    അഹമ്മദാബാദ്: ഹത്രാസിൽ പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം സംഘടിപ്പിച്ച ഗുജറാത്തിലെ എസ് എഫ് ഐ നേതാക്കളെ അറസ്റ്റ് ചെയ്തു. മലയാളിയും സംസ്ഥാന സംഘാടക സമിതി കൺവീനറുമായ നിതീഷ് മോഹനും അഹമ്മദാബാദ് ജില്ല സെക്രട്ടറി ചിരാഗ് പട്ടേലുമാണ് അറസ്റ്റിലായത്.

    സബർകന്ത ജില്ലയിലെ പ്രാന്തിജ് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്. അനധികൃതമായി ആളുകളെ സംഘടിപ്പിച്ചെന്ന് ആരോപിച്ചാണ് ബുധനാഴ്ച വൈകുന്നേരം ഇരുവരെയും അറസ്റ്റ് ചെയ്തത്. രാത്രി വൈകി ഇവരെ വിട്ടയച്ച പൊലീസ് ഉടൻ ഗ്രാമങ്ങൾ വിട്ടുപോകണമെന്ന് നിർദ്ദേശവും നൽകി.

    You may also like:പതിനേഴുകാരിയുടെ മൃതദേഹം കണ്ടെത്തി; ബലാത്സംഗത്തിന് ഇരയായെന്ന് കുടുംബം [NEWS]'സഞ്ജുവിനെ എടുത്തുയർത്തുന്നത് നല്ലത്, കളി മോശമായാൽ താഴെയിട്ട് മെതിക്കരുത്' [NEWS] ബ്രെസയും വെന്യുവും നെക്സോണും പിന്നിലായി; ആദ്യമാസം തന്നെ സോണറ്റ് ഒന്നാമത് [NEWS]

    സംസ്ഥാന വ്യാപകമായി എസ് എഫ് ഐ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിരുന്നു. ഇതോടെയാണ് പൊലീസ് നടപടി ഉണ്ടായത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ജനാധിപത്യ അവകാശങ്ങൾ അട്ടിമറിക്കുന്നതും ചോദ്യം ചെയ്തായിരുന്നു എസ് എഫ് ഐ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചത്.

    അതേസമയം, എസ് എഫ് ഐയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം തുടരുകയാണ്. ഗുജറാത്തിൽ ഞായറാഴ്ച മുതൽ ഒൻപതു ഗ്രാമങ്ങളിലാണ് പ്രതിഷേധ കൂട്ടായ്മകൾ നടന്നത്. ഇതിനിടെ, ജിഗ്നേഷ് മേവാനി എം എൽ എ, കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ എന്നിവരെ ഗുജറാത്ത് പൊലീസ് വീട്ടുതടങ്കലിലാക്കി. ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാനിരിക്കേയാണ് ഇരുവരേയും വീട്ടുതടങ്കലിലാക്കിയത്.



    ഹത്രാസ് സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.
    Published by:Joys Joy
    First published: