• HOME
  • »
  • NEWS
  • »
  • india
  • »
  • Goa minister Govind Gaude | ഷാജഹാൻ താജ്മഹലിന് ക്വട്ടേഷൻ വിളിച്ചില്ലല്ലോ; എന്റെ നാട്ടിലെ കെട്ടിടങ്ങളുടെ തീരുമാനം എന്റേത് ഗോവൻ മന്ത്രി

Goa minister Govind Gaude | ഷാജഹാൻ താജ്മഹലിന് ക്വട്ടേഷൻ വിളിച്ചില്ലല്ലോ; എന്റെ നാട്ടിലെ കെട്ടിടങ്ങളുടെ തീരുമാനം എന്റേത് ഗോവൻ മന്ത്രി

ഗോവൻ നിയമസഭയുടെ വർഷകാല സമ്മേളനത്തിലാണ് മന്ത്രിയുടെ വിവാദ പരാമർശം

  • Share this:
    വിചിത്രവാദവുമായി ഗോവൻ മന്ത്രി. താജ്മഹൽ നിർമിക്കാൻ ഷാജഹാൻ ക്വട്ടേഷൻ സ്വീകരിച്ചില്ലെന്നും അതുപോലെ തന്റെ നാട്ടിലെ കെട്ടിടങ്ങളുടെ കാര്യത്തിൽ തനിക്ക് തീരുമാനം എടുക്കാമെന്നും ഗോവൻ കലാ-സാംസ്കാരിക വകുപ്പ് മന്ത്രി ഗോവിന്ദ് ഗൗഡ. ഗോവൻ നിയമസഭയുടെ വർഷകാല സമ്മേളനത്തിലാണ് മന്ത്രിയുടെ വിവാദ പരാമർശം. കേന്ദ്ര ചട്ടത്തിന് വിരുദ്ധമായി പനജിയിലെ കലാ അക്കാദമി കെട്ടിടം മന്ത്രി ഇടപെട്ട് പുതുക്കിപ്പണിതീരുന്നു. ഇതേക്കുറിച്ച് ചോദ്യങ്ങളുയർന്നപ്പോഴാണ് ഷാജഹാനെയും താജ്മഹലിനെയും കൂട്ടുപിടിച്ച് മന്ത്രിയുടെ പ്രതിരോധം.

    ‘‘എന്റെ ബഹുമാനിതരായ സഹപ്രവർത്തകർ ആഗ്രയിലെ താജ് മഹൽ സന്ദർശിച്ചിട്ടുണ്ടെന്നു കരുതുന്നു. 1652ൽ പണിതുടങ്ങിയ താജ് മഹൽ 1963ലാണ് നിർമാണം പൂർത്തിയാക്കിയത്. ആ നിർമ്മാണം ഇന്നും അതേ പ്രൗഢിയോടെ നിലനിൽക്കുന്നു. ആ താജ് മഹൽ ആരിൽ നിന്നും ക്വട്ടേഷൻ എടുക്കാതെയാണ് ഷാജഹാൻ നിർമിച്ചത്. 1653ൽ ആഗ്രയിൽ പണികഴിപ്പിച്ച താജ്മഹൽ ഇന്നും സുന്ദരവും നിത്യവുമായി നിൽക്കുന്നില്ലേ? അതുപോലെ കണ്ടാൽ മതി. എന്റെ വകുപ്പ് നടത്തിയ പുതുക്കിപ്പണിയലും’ – ഇതായിരുന്നു മന്ത്രിയുടെ വിശദീകരണം.

    മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം സഭയിൽ ഉയർത്തിയത്. 49 കോടി രൂപ ചെലവഴിച്ചാണ് പനജിയിലെ കെട്ടിടത്തിൽ മിനുക്കു പണികൾ നടത്തിയത്. നിയമസഭയിലെ ചോദ്യോത്തര വേളയിൽ ഗോവ ഫോർവേഡ് പാർട്ടി നേതാവ് വിജയ് സർദേശായിയാണ് ക്രമവിരുദ്ധമായി മന്ത്രിയുടെ വകുപ്പ് നടത്തിയ നിർമാണപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയത്
    ഗോവൻ കലാ-സാംസ്ക്കാരിക വകുപ്പ് മന്ത്രിയുടെ നിരുത്തരവാദപരമായ മറുപടിക്കെതിരെ പ്രതിപക്ഷം കടുത്തഭാഷയിൽ വിമർശനം ഉന്നയിച്ചു.
    Published by:Amal Surendran
    First published: