• HOME
  • »
  • NEWS
  • »
  • india
  • »
  • ലതാ മങ്കേഷ്കറുടെ ഭൗതിക ശരീരത്തിനോട് അനാദരവെന്ന പേരിൽ ഷാരൂഖ് ഖാന് നേരെ സൈബർ ആക്രമണം; വാസ്തവമെന്ത്

ലതാ മങ്കേഷ്കറുടെ ഭൗതിക ശരീരത്തിനോട് അനാദരവെന്ന പേരിൽ ഷാരൂഖ് ഖാന് നേരെ സൈബർ ആക്രമണം; വാസ്തവമെന്ത്

താരം ലതാ മങ്കേഷ്കറുടെ ഭൗതിക ശരീരത്തിൽ തുപ്പിയെന്ന് ആരോപിച്ചാണ് ആക്രമണം നടക്കുന്നത്.

Image: Twitter

Image: Twitter

  • Share this:
ഇന്ത്യയുടെ ഇതിഹാസ ​ഗായിക ലതാ മങ്കേഷ്കറിന് (Lata Mangeshkar) മുംബൈ ശിവജി പാർക്കിൽ അന്ത്യവിശ്രമം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്ക്കാര ചടങ്ങുകളിൽ ആയിരക്കണക്കിന് ആരാധകരെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കലാ-സാംസ്‌കാരിക-കായിക രംഗത്തെ പ്രമുഖ വ്യക്തികളും ആദരാജ്ഞലി അർപ്പിക്കാൻ എത്തിയിരുന്നു.

ലതാ മങ്കേഷ്കറിന് ആദരാജ്ഞലി അർപ്പിക്കാൻ ബോളിവുഡ് നടൻ ഷാരൂഖ് ഖാനും എത്തിയിരുന്നു. എന്നാൽ ആദരാഞ്ജലി അർപ്പിക്കാനെത്തിയ ഷാരൂഖ് ലതാ മങ്കേഷ്കറുടെ ഭൗതിക ശരീരത്തോട് അനാദരവ് കാണിച്ചുവെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണം നടക്കുകയാണ്. താരം ലതാ മങ്കേഷ്കറുടെ ഭൗതിക ശരീരത്തിൽ തുപ്പിയെന്ന് ആരോപിച്ചാണ് ആക്രമണം നടക്കുന്നത്.

ലതാ മങ്കേഷ്കറിന്റെ ഭൗതിക ശരീരത്തിന് മുന്നിൽ നിന്ന് ഷാരുഖ് ഖാൻ ആദരമർപ്പിക്കുന്ന വീഡിയോ, ഭൗതിക ശരീരത്തിൽ തുപ്പി എന്ന പ്രചരണത്തിനൊപ്പം, സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


ലതാ മങ്കേഷ്കറുടെ ഭൗതിക ശരീരത്തിന് മുന്നിൽ ആദർമർപ്പിക്കാൻ എത്തിയ ഷാരൂഖ് ഖാൻ, ഇസ്ലാം മതവിശ്വാസ പ്രകാരം തന്റെ മാസ്ക് മാറ്റുകയും തുടർന്ന് ദുആ ചൊല്ലിക്കൊണ്ട് പ്രാർത്ഥനയോടെ ഭൗതിക ശരീരത്തിലേക്ക് ഊതുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഈ പ്രവർത്തിയാണ് സമൂഹ മാധ്യമങ്ങളിൽ ദുർവ്യാഖാനിക്കപ്പെട്ടത്. ഷാരൂഖ് ഖാനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ അപലപിച്ച് നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്. താരത്തിന് ഉറച്ച പിന്തുണ നൽകി ആരാധകരും രംഗത്തുണ്ട്.


ഫെബ്രുവരി 6 ഞായറാഴ്ച രാവിലെ 8:12 നായിരുന്നു 'മെലഡിയുടെ രാജ്ഞി' എന്നും 'ഇന്ത്യയുടെ വാനമ്പാടി' എന്നും അറിയപ്പെട്ടിരുന്ന മങ്കേഷ്‌കറുടെ അന്ത്യം. മുംബൈ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

ജനുവരി 8 ന് നേരിയ ലക്ഷണങ്ങളോടെ കോവിഡ് പോസിറ്റീവ് ആവുകയും, ആശുപത്രിയിൽ ചികിത്സ തേടുകയായുമായിരുന്നു. തുടർന്ന്, ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. അവിടെ ഡോ. പ്രതീത് സംദാനിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലെ ഡോക്ടർമാരുടെ സംഘവും ചികിത്സിച്ചു. കഴിഞ്ഞ ആഴ്‌ച വരെ ആരോഗ്യനിലയിൽ പുരോഗതി പ്രകടിപ്പിച്ചിരുന്നുവെങ്കിലും നില വഷളായതിനെത്തുടർന്ന് ശനിയാഴ്ച രാവിലെ വെന്റിലേറ്റർ സപ്പോർട്ടിൽ തിരികെ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ച ശേഷം ന്യൂമോണിയ പിടിപെട്ടിരുന്നു.

ശനിയാഴ്ച, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ, ചലച്ചിത്ര നിർമ്മാതാവ് മധുർ ഭണ്ഡാർക്കർ, എൻസിപി നേതാവ് സുപ്രിയ സുലെ എന്നിവരടക്കം നിരവധി പ്രമുഖർ ഗായികയെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തിയിരുന്നു.

ഇൻഡോറിൽ ജനിച്ച മങ്കേഷ്‌കർ തലമുറകളോളം സ്‌ക്രീനിൽ തിളങ്ങിയ താരങ്ങളുടെ ശബ്ദമായി തുടർന്നു. 1942-ൽ 13-ാം വയസ്സിൽ തന്റെ കരിയർ ആരംഭിച്ച അവർ, ഏഴ് ദശാബ്ദക്കാലത്തെ സംഗീത ജീവിതത്തിൽ നിരവധി ഇന്ത്യൻ ഭാഷകളിലായി 30,000-ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

1948-ൽ മജ്ബൂർ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു മങ്കേഷ്കറുടെ കരിയറിലെ ആദ്യ വഴിത്തിരിവായ ഗാനമായ ദിൽ മേരാ തോഡ... അടുത്ത വർഷം, 1949-ൽ, മധുബാല അഭിനയിച്ച മഹലിൽ നിന്നുള്ള 'ആയേഗ ആനേവാല' എന്ന ട്രാക്കിലൂടെ ലതാ മങ്കേഷ്കർ വൻ ജനപ്രീതി നേടി. ഇതിനുശേഷം, ഇന്ത്യൻ സിനിമാ-സംഗീത ചരിത്രത്തിലെ ഏറ്റവും മികച്ച ഗായികയായി മാറിയ മങ്കേഷ്‌കറിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

അന്തരിച്ച ചലച്ചിത്രകാരൻ യാഷ് ചോപ്ര സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ 'വീർ സാറ' എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു അവസാനത്തെ പൂർണ്ണ ആൽബം. ഇന്ത്യൻ സൈന്യത്തോടുള്ള ആദരസൂചകമായി 2021 മാർച്ച് 30-ന് പുറത്തിറങ്ങിയ ‘സൗഗന്ധ് മുജേ ഈസ് മിട്ടി കി’ ആയിരുന്നു മങ്കേഷ്‌കറിന്റെ അവസാന ഗാനം. 2001-ൽ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന ലഭിച്ചു.

പത്മഭൂഷൺ, പത്മവിഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ് എന്നിവയ്ക്ക് പുറമെ ഒന്നിലധികം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലതാ മങ്കേഷ്‌ക്കറിന് ലഭിച്ചിട്ടുണ്ട്.
Published by:Naveen
First published: