നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ഷഹീൻ ബാഗിലെ പ്രതിഷേധം നിലവിലെ സംവിധാനത്തെ തകർക്കാൻ'; വിമർശനവുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

  'ഷഹീൻ ബാഗിലെ പ്രതിഷേധം നിലവിലെ സംവിധാനത്തെ തകർക്കാൻ'; വിമർശനവുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

  സമാധാന പ്രിയരായ ഭൂരിപക്ഷത്തെ ന്യൂനപക്ഷം  അടിച്ചമർത്താൻ  ശ്രമിക്കുന്നതാണ് ഷഹീൻ  ബാഗ് പ്രതിഷേധമെന്ന് രവിശങ്കർ പ്രസാദ് പറയുന്നു.

  ravi sankar prasad

  ravi sankar prasad

  • Share this:
  ന്യൂഡൽഹി: പൗരത്വ പ്രതിഷേധങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ്. ഡൽഹി ഷഹീൻ ബാഗിലെ പ്രതിഷേധം  നിലവിലെ  സംവിധാനത്തെ  തകർക്കാൻ  ഉള്ള  ശ്രമങ്ങളുടെ ഭാഗമാണ്. സമാധാന പ്രിയരായ ഭൂരിപക്ഷത്തെ ന്യൂനപക്ഷം  അടിച്ചമർത്താൻ  ശ്രമിക്കുന്നതാണ് ഷഹീൻ  ബാഗ്. നിയമം  അംഗീകരിക്കുന്നില്ലെങ്കിൽ കോടതിയിൽ പോകണം. സുപ്രീം  കോടതി  മറുപടി നൽകാൻ  സമയം  അനുവദിച്ചിട്ടുണ്. എന്നിട്ടും  സമരം  തുടരുകയാണെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു.

  മോദി വിരോധമാണ്  ഇതിന് പിന്നിലെന്ന്  രവിശങ്കൾ പ്രസാദ് വിമർശിച്ചു. 2010 മാർച്ച്‌ 12 ന്  കോണ്ഗ്രസ്  ഇറക്കിയ  വിജ്ഞാപനത്തിൽ  തന്നെ  ദേശീയ  ജനസംഖ്യ  രജിസ്റ്റർ  കൊണ്ടുവരും എന്ന്  വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയെ  വെട്ടിമുറിക്കണം എന്ന് പറഞ്ഞ  ജെ എൻ യുവിൽ  രാഹുൽ ഗാന്ധിയും, കെജ്‌രിവാളും പോയി. അവർ  വോട്ടു ബാങ്ക് രാഷ്ട്രീയം  കളിക്കുകയാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

  ശശി തരൂർ, ഇന്ത്യയെ ഹിന്ദു പാക്സിക്കാൻ എന്ന്  വിളിച്ചയാളാണെന്നും രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടി. കോൺഗ്രസ്  നേതാക്കൾക്ക് പാകിസ്ഥാൻ പ്രേമം വർദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
  First published:
  )}