HOME » NEWS » India »

കർഷകപ്രക്ഷോഭത്തിൽ പങ്കാളിയാകാൻ ഷഹീൻബാഗിലെ ബിൽകിസ് 'ദാദി': അതിർത്തിയിൽ തന്നെ തടഞ്ഞ് പൊലീസ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ നടന്ന പ്രതിഷേധങ്ങളിലൂടെയാണ് ബിൽകിസ് ആദ്യം വാർത്തകളിൽ നിറയുന്നത്. പ്രതികൂല കാലാവസ്ഥകളെ പോലും അവഗണിച്ച് സമരമുഖത്ത് സജീവമായിരുന്ന ആ വയോധിക രാജ്യത്തിന് 'ഷഹീന്‍ബാഗ് ദാദി' യാകുന്നത് അങ്ങനെയാണ്.

News18 Malayalam | news18-malayalam
Updated: December 2, 2020, 7:59 AM IST
കർഷകപ്രക്ഷോഭത്തിൽ പങ്കാളിയാകാൻ ഷഹീൻബാഗിലെ ബിൽകിസ് 'ദാദി': അതിർത്തിയിൽ തന്നെ തടഞ്ഞ് പൊലീസ്
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ നടന്ന പ്രതിഷേധങ്ങളിലൂടെയാണ് ബിൽകിസ് ആദ്യം വാർത്തകളിൽ നിറയുന്നത്. പ്രതികൂല കാലാവസ്ഥകളെ പോലും അവഗണിച്ച് സമരമുഖത്ത് സജീവമായിരുന്ന ആ വയോധിക രാജ്യത്തിന് 'ഷഹീന്‍ബാഗ് ദാദി' യാകുന്നത് അങ്ങനെയാണ്.
  • Share this:
ന്യൂഡൽഹി: ദിവസങ്ങളായി തുടരുന്ന കർഷകപ്രക്ഷോഭത്തിൽ പങ്കാളിയാകാനെത്തി ഷഹീൻബാഗ് സമരനായിക ബിൽകിസ്. 'നമ്മൾ കർഷകരുടെ പെൺമക്കളാണ്' എന്നറിയിച്ചു കൊണ്ടാണ് 82കാരിയായ വയോധിക പ്രായാധിക്യം അവഗണിച്ച് പ്രതിഷേധത്തിൽ ഭാഗമാകാനെത്തിയത്. 'നമ്മൾ കർഷകരുടെ മക്കളാണ്. കർഷകർ നടത്തുന്ന പ്രതിഷേധത്തെ പിന്തുണയ്ക്കണം. നമ്മൾ ശബ്ദം ഉയർത്തണം. സര്‍ക്കാർ നമ്മളെ കേട്ടേ മതിയാകു' എന്നായിരുന്നു ദാദിയുടെ വാക്കുകൾ.എന്നാല്‍ സമരവേദിയിലെത്തുന്നതിന് മുമ്പ് തന്നെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് മടക്കി അയക്കുകയായിരുന്നു.

Also Read-Burevi Cyclone| ബുറെവി ചുഴലിക്കാറ്റ്: കോട്ടയത്ത് 48 ഇടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; പട്ടിക കാണാം

കേന്ദ്രത്തിന്‍റെ പുതിയ കാർഷിക നയത്തിനെതിരെ കർഷകര്‍ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് കഴിഞ്ഞ ദിവസമാണ് 'ഷഹീൻബാഗ് ദാദി'എന്നറിയപ്പെടുന്ന ബില്‍കിസ് പ്രതിഷേധ സ്ഥലത്തേക്കെത്തിയത്. ഡൽഹി-ഹരിയാന സിംഗു ബോർഡറിൽ പ്രതിഷേധിക്കുന്ന നൂറുകണക്കിന് കര്‍ഷകർക്കൊപ്പം അണിചേരാനത്തിയ ഇവരെ പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസ് അകമ്പടിയോടെ തന്നെ സൗത്ത് ഈസ്റ്റ് ഡൽഹിയിലുള്ള വീട്ടിലെത്തിക്കുകയും ചെയ്തു.



പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ നടന്ന പ്രതിഷേധങ്ങളിലൂടെയാണ് ബിൽകിസ് ആദ്യം വാർത്തകളിൽ നിറയുന്നത്. പ്രതികൂല കാലാവസ്ഥകളെ പോലും അവഗണിച്ച് സമരമുഖത്ത് സജീവമായിരുന്ന ആ വയോധിക രാജ്യത്തിന് 'ഷഹീന്‍ബാഗ് ദാദി' യാകുന്നത് അങ്ങനെയാണ്. ഇതിന് പുറമെ ടൈംസ് മാഗസീന്‍റെ ലോകത്തെ സ്വാധീനിച്ച നൂറു പേരുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഇടം നേടുകയും ചെയ്തിരുന്നു ബിൽക്കിസ്.
Published by: Asha Sulfiker
First published: December 2, 2020, 7:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories