• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഷഹെൻഷാ....പോത്തുകളുടെ രാജാവ്, വില 25 കോടി


Updated: November 6, 2018, 1:51 PM IST
ഷഹെൻഷാ....പോത്തുകളുടെ രാജാവ്, വില 25 കോടി

Updated: November 6, 2018, 1:51 PM IST
ഹൈദരാബാദ്: ഭീമാകാരമായ രൂപം, ഉരുക്ക് പേശികൾ, ആറടി ഉയരം, 1500 കിലോയിൽ അധികം ഭാരം.......ഇവനെ കണ്ടാൽ ആരും ഒരുനിമിഷം നോക്കിനിൽക്കും. ഹൈദരാബാദിൽ സംഘടിപ്പിക്കുന്ന പോത്തുമേളയിലെ താരമാണ് ഈ പോത്തുകളുടെ രാജാവ്. പേര് ഷഹെൻഷാ. മുറാഹ് വിഭാഗത്തിൽപ്പെട്ട പോത്താണ്. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമാണ് മുറാഹ് പോത്തുകളെ മേളയിലേക്ക് എത്തിച്ചത്.

ബി.ജെ.പിയുടെ ബെല്ലാരി തകര്‍ത്ത് കോണ്‍ഗ്രസ്; ജയത്തിന് പിന്നില്‍ ശിവകുമാറിന്റെ ചാണക്യതന്ത്രം



ഷഹെൻഷായ്ക്ക് 25 കോടിയാണ് വില. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി യാദവ വിഭാഗക്കാര്‍ സംഘടിപ്പിക്കുന്ന സാദര്‍ ഉത്സവ് മേള യിലാണ് ഈ 'കോടിപതി' എത്തിയിരിക്കുന്നത്. ആഘോഷത്തില്‍ പങ്കെടുപ്പിക്കുന്നതിനായി പൂമാലകളണിയിച്ചും കൊമ്പുകള്‍ക്ക് ചായമണിടിച്ചും സുന്ദരമാക്കിയാണ് പോത്തുകളെ എത്തിക്കുന്നത്. ഹൈദരാബാദിലെ വലിയ ആഘോഷങ്ങളില്‍ ഒന്നാണിത്. ദിനാപോത്തുള്ള പാണ്ഡുഗ എന്നും ഈ മേള അറിയപ്പെടുന്നു.
ഷെഹൻഷായെ കൂടാതെ ധാരയും രാജയുമുണ്ട്. കഴിഞ്ഞ വർഷം ഷെഹൻഷായെ കാണാൻ എത്തിയത് അഞ്ചുലക്ഷത്തോളം പേരാണ്. അതുകൊണ്ട് തന്നെ ഉടമ ഇവനെ വിൽക്കാൻ തയാറല്ല.
Loading...
കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിന് മുന്നേറ്റം, ബിജെപിക്ക് തിരിച്ചടി



ആറുവയസുള്ള ഈ പോത്തിന് പ്രത്യേക ഭക്ഷണക്രമമാണുള്ളത്. ബദാം, അണ്ടിപ്പരിപ്പ്, ആപ്പിളുകൾ, ധാന്യം, ശർക്കര എന്നിവ കിലോക്കണക്കിന് ഇവൻ അകത്താക്കും. ഇതുകൂടാതെ പ്രതിദിനം 25 ലിറ്റർ പാലും 30 ലിറ്റർ വെള്ളവും കുടിക്കും. പരിചരിക്കാൻ മാത്രം രണ്ടുപേരുണ്ട്. 1500 കിലോ ഭാരമുള്ളതുകൊണ്ടുതന്നെ ദിനവും അഞ്ചുകിലോമീറ്റർ നടത്തിക്കും. രണ്ടുദിവസത്തിലൊരിക്കൽ കടുകെണ്ണ കൊണ്ട് മസാജ് നിർബന്ധം.

മേളയിൽ പങ്കെടുക്കുന്ന ധാരയ്ക്കും ആറടി ഉയരമുണ്ട്. 1300 കിലോ ഭാരവും. 12 തവണ ചാമ്പ്യനായ രാജയും എത്തിയിട്ടപണ്ട്. പിന്നിലെ കാലിൽ നിൽക്കാനും രാജയ്ക്ക് കഴിയും. ഇത്തവണ പത്ത് ലക്ഷത്തിലധികം കാണികളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

First published: November 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍