കൊൽക്കത്ത: പശ്ചിമബംഗാളിൽ ആർഎസ്എസുകാരനും കുടുംബവും കൊലചെയ്യപ്പെട്ട സംഭവത്തെ ശക്തമായി അപലപിച്ച് സംവിധായിക അപർണ സെൻ. കൂട്ടക്കൊലപാതകം ബംഗാളിൽ വൻ പ്രതിഷേധത്തിനിടയാകുന്നതിന് പിന്നാലെയാണ് അപർണ സെൻ ട്വിറ്ററിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയത്. രാഷ്ട്രീയ താൽപര്യങ്ങൾ മാറ്റിവെച്ച് കുറ്റവാളികളെ പിടികൂടാൻ മുഖ്യമന്ത്രി മമത ബാനർജി തയ്യാറാകണമെന്ന് അപർണ സെൻ ആവശ്യപ്പെട്ടു. പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായ ബൊന്ധു ഗോപാൽ പാൽ(35), ഇദ്ദേഹത്തിന്റെ ഭാര്യ ബ്യൂട്ടി, എട്ട് വയസുകാരനായ മകൻ എന്നിവരെയാണ് ജിയാഗഞ്ചിലെ വീട്ടിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്
'നമ്മുടെ ബംഗാളിലാണ് ആര്‍എസ്എസുകാരനും ഭാര്യയും മകനും കൊലചെയ്യപ്പെട്ടിരിക്കുന്നത്. കൊലപാതകത്തിനുള്ള കാരണം എന്തായാലും ഇത്തരത്തിലുള്ള ക്രൂരത നമ്മുടെ നാടിന് ലജ്ജാകരമാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി, കുറ്റവാളികളെ നീതിക്ക് മുന്നില്‍ കൊണ്ടുവരുന്നത് ഉറപ്പുവരുത്തുക. രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് അതീതമായ ഇടപെടലാണ് അങ്ങയിൽനിന്ന് ഉണ്ടാകേണ്ടതെന്ന് പശ്ചിമ ബംഗാളിലെ ഓരോ പൗരനും ആഗ്രഹിക്കുന്നത്. നിങ്ങള്‍ എല്ലാവരുടെയും മുഖ്യമന്ത്രിയാണ്'' - അപര്‍ണ സെന്‍ ട്വീറ്റ് ചെയ്തു.
ബൊന്ധു ഗോപാൽ പാലും കുടുംബവും കൊലചെയ്യപ്പെട്ടതിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനോടകം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സംഭവത്തിൽ വൻ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. എന്നാൽ ഈ കൊലപാതങ്ങൾക്ക് പിന്നിൽ രാഷ്ട്രീയം ഇല്ലെന്ന നിലപാടിലാണ് ബംഗാൾ പൊലീസ്. ഇതോടെയാണ് അപർണ സെൻ ഉൾപ്പടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.