ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആര്.കെ ഷണ്മുഖം ചെട്ടിയാണ്. 1947 നവംബര്‍ 26നാണ് അന്നത്തെ ധനമന്ത്രിയായിരുന്ന ഷണ്മുഖം ചെട്ടി ബജറ്റ് അവതരിപ്പിച്ചത്.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ധനകാര്യമന്ത്രിയും നിയമജ്ഞനും സാമ്പത്തിക വിദഗ്ദ്ധനുമായിരുന്നു ആര്.കെ ഷണ്മുഖം ചെട്ടി. 1947 മുതല്‍ 1949 വരെയാണ് ഷണ്മുഖം ചെട്ടി ഇന്ത്യയുടെ ധനകാര്യമന്ത്രിയായത്.
തമിഴ്നാട്ടിലെ കോയമ്പത്തൂരിലായിരുന്നു ഷണ്മുഖം ചെട്ടിയുടെ ജനനം. മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും മദ്രാസ് ലോ കോളേജിലുമായി വിദ്യാഭ്യാസം നേടി. ഇന്‍ഡ്യന്‍ നാഷണലിസ്റ്റ് സ്വരാജ് പാര്‍ട്ടിയിലും ബ്രിട്ടിഷുകാരെ അനുകൂലിച്ചിരുന്ന ജസ്റ്റിസ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചാണ് രാഷ്ട്രീയത്തിലെത്തിയത്.
1935 മുതല്‍ 1941 വരെ കൊച്ചി നാട്ടുരാജ്യത്തിലെ ദിവാനായിരുന്നു. കൊച്ചി തുറമുഖത്തിന്റെ ഉന്നതിക്കു വേണ്ടി അക്കാലത്ത് പരിശ്രമിച്ചു. കൊച്ചിയെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ചതും ഷണ്മുഖം ചെട്ടിയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.