നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • സർക്കാർ രൂപീകരണത്തിനില്ല; അമിത് ഷായുടെ കഴിവ് കാണാൻ കാത്തിരിക്കുന്നുവെന്ന് പവാർ

    സർക്കാർ രൂപീകരണത്തിനില്ല; അമിത് ഷായുടെ കഴിവ് കാണാൻ കാത്തിരിക്കുന്നുവെന്ന് പവാർ

    ബിജെപി വിട്ടു വന്നാൽ സർക്കാർ രൂപീകരണത്തിന് ശിവസേനയെ പിന്തുണയ്ക്കാമെന്ന ഒരു ഉപാധി എൻസിപി മുന്നോട്ട് വച്ചിരുന്നു

    sharad-pawar-

    sharad-pawar-

    • News18
    • Last Updated :
    • Share this:
      മുംബൈ: മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരവെ ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷായെ പരിഹസിച്ച് എൻസിപി നേതാവ് ശരത് പവാര്‍. ബിജെപിക്ക് ഭൂരിപക്ഷമില്ലാത്ത സംസ്ഥാനങ്ങളിൽ പോലും സർക്കാർ രൂപീകരിച്ച് കഴിവു തെളിയിച്ചയാളാണ് അമിത് ഷാ, ആ കഴിവ് മഹാരാഷ്ട്രയിൽ പുറത്തെടുക്കുന്നത് കാണാൻ കാത്തിരിക്കുകയാണെന്നായിരുന്നു പവാറിന്റെ പരിഹാസം.

      മുഖ്യമന്ത്രി പദത്തെച്ചൊല്ലി ബിജെപി-ശിവസേന തർക്കം നിലനിൽക്കുന്ന മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് ഫലം വന്ന് ആഴ്ചകൾ പിന്നിട്ടിട്ടും സർക്കാർ രൂപീകരണം വൈകുകയാണ്. ഇത്തരമൊരു സാഹചര്യത്തെയും വിമർശിച്ച എൻസിപി അധ്യക്ഷൻ, ഭൂരിപക്ഷം ഉണ്ടായിരുന്നുവെങ്കിൽ എൻസിപി വളരെ മുമ്പ് തന്നെ സര്‍ക്കാർ രൂപീകരികരിച്ചേനെയെന്നാണ് അറിയിച്ചത്. നാല് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന താൻ ഇനിയും ആ പദവി ആഗ്രിക്കുന്നില്ല. ബിജെപി-ശിവസേന സഖ്യം സര്‍‌ക്കാർ രൂപീകരണത്തിൽ എത്രയും വേഗം അന്തിമ തീരുമാനമെടുക്കണമെന്നും അറിയിച്ചു.

      Also Read-മഹാരാഷ്ട്ര: ബിജെപി ബന്ധം ഒഴിഞ്ഞാൽ ശിവസേനയെ പിന്തുണക്കാമെന്ന് എൻസിപി

      ബിജെപി വിട്ടു വന്നാൽ സർക്കാർ രൂപീകരണത്തിന് ശിവസേനയെ പിന്തുണയ്ക്കാമെന്ന ഒരു ഉപാധി എൻസിപി മുന്നോട്ട് വച്ചിരുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. ' കോൺഗ്രസും-എന്‍സിപിയും സഖ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ട് തന്നെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായ ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും സമവായത്തിലൂടെ വേണം എടുക്കേണ്ടത്.. ശിവസേനയുമായി സഖ്യം ചേർന്ന് സർക്കാർ ഉണ്ടാക്കുന്നതിൽ കോൺഗ്രസ് തീരുമാനം എന്താണെന്ന് തനിക്കറിയില്ലെന്നായിരുന്നു വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചത്.

      എന്നാൽ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ശരത് പവാർ. തീരുമാനം താൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോട് അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 25 വർ‌ഷമായി ബിജെപി-ശിവസേന സഖ്യത്തിലാണ്. അവർ തന്നെ ഇവിടെ സർക്കാർ രൂപീകരിക്കുമെന്നാണ് പവാർ അറിയിച്ചത്. അതേസമയം തന്നെ എൻസിപിയുമായി സഖ്യസാധ്യത മുൻനിര്‍ത്തി ശിവസേന ബിജെപിയോട് വിലപേശുകയാണെന്നും ആരോപണം ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ സഖ്യ സർക്കാർ‌ രൂപീകരണത്തിൽ ശിവസേവനയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ എൻസിപി നേതാക്കൾക്കിടയിൽ തന്നെ ഭിന്നതയുണ്ട്.

      സഖ്യസർക്കാർ അനൗദ്യോഗിക ചർച്ചകൾ അല്ലാതെ വിഷയത്തിൽ ഔദ്യോഗികമായി ഒരു ഇടപെടൽ നടത്താൻ സേന തയ്യാറായിട്ടില്ല.അതുകൊണ്ട് തന്നെ 25 വർഷത്തെ സഖ്യം വിട്ട് എൻസിപിക്കൊപ്പം ശിവസേനയെത്തുമെന്ന കാര്യത്തിൽ സംശയം ഉണ്ടെന്നാണ് എൻസിപിയുമായി ബന്ധപ്പെട്ട ചില നേതാക്കൾ അറിയിച്ചത്.

      First published:
      )}