നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Sharad Pawar | ശരദ് പവാറിന് അടിയന്തര ശസ്ത്രക്രിയ നടത്തും; പൊതുപരിപാടികൾ റദ്ദാക്കി

  Sharad Pawar | ശരദ് പവാറിന് അടിയന്തര ശസ്ത്രക്രിയ നടത്തും; പൊതുപരിപാടികൾ റദ്ദാക്കി

  പശ്ചിമ ബംഗാളില്‍ തൃണമൂലിനായി പ്രചാരണം നടത്താനിരുന്ന പവാറിന്‍റെ വിവിധ റാലികള്‍, മമത ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് മാറ്റിവച്ചത്.

  ശരത് പവാർ

  ശരത് പവാർ

  • Share this:
   മുംബൈ: ഞായറാഴ്ച വൈകുന്നേരം വയറുവേദനയെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട എന്‍സിപി മേധാവിയും മുതിര്‍ന്ന നേതാവുമായ ശരദ് പവാറിനെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് കൊണ്ടു പോയി. പാര്‍ട്ടി നേതാവ് നവാബ് മാലിക് അറിയിച്ചു. 'ഞങ്ങളുടെ പാര്‍ട്ടി പ്രസിഡന്റ് ശരദ് പവാര്‍ സാഹിബിന് വയറു വേദനയെ തുടര്‍ന്ന് മുംബൈ ബ്രീച്ച് കാന്‍ഡി ആസുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ പിത്താശയത്തില്‍ പ്രശ്‌നമാണെന്ന് മനസ്സിലായി' നവാബ് മാലിക് ട്വീറ്റ് ചെയ്തു.

   ശരദ് പവാറിന് പിത്താശയ രോഗമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ മാര്‍ച്ച് 31 ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്നും ശസ്ത്രക്രിയ നടത്തുമെന്നും നവാബ് മാലിക് അറിയിച്ചു. അദ്ദേഹത്തിന്റെ എല്ലാ പൊതു പരുിപാടികളും റദ്ദ് ചെയ്‌തെന്നും നവാബ് അറിയിച്ചു. പശ്ചിമ ബംഗാളില്‍ തൃണമൂലിനായി പ്രചാരണം നടത്താനും ഏപ്രില്‍ ഒന്നിന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനം സന്ദര്‍ശിച്ച് മൂന്ന് ദിവസം ക്യാമ്പ് ചെയ്യാനും, വിവിധ റാലികള്‍, മമത ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് മാറ്റിവച്ചത്.

   You May Also Like- 'ലൗ ജിഹാദ് എന്നത് പച്ചയായ യാഥാർഥ്യം; ഇല്ലെന്നത് മുസ്ലിം ലീഗിന്റെ മാത്രം അഭിപ്രായം': കെ സി ബി സി

   അതേസമയം മഹാരാഷ്ട്രയിലെ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യ സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്ന വേളയിലാണ് പവാറിന് രോഗം കണ്ടെത്തിയത്. എ്ന്നാല്‍ ഈ പ്രതിസന്ധിക്കിടെ ഗുജറാത്തിലെ അഹമ്മദാബാദില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും ശരദ് പവാറും കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. എല്ലാം പരസ്യമാക്കാനാവില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ ഈ വാര്‍ത്തയോട് പ്രതികരിച്ചത്. എന്നാല്‍ ഇത്തരത്തില്‍ യാതൊരുവിധ കൂടിക്കാഴ്ചയും നടന്നിട്ടില്ലെന്ന്് എന്‍സിപി അറിയിച്ചു. പവാറിനെയും മുതിര്‍ന്ന എന്‍സിപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഫ്രഫുല്‍ പട്ടേലുമായി അഹമ്മദാബാദില്‍ വെച്ച് അമിത് ഷാ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ഗുജറാത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

   You May Also Like- 'ശബരിമല ശബരിമല എന്നിങ്ങനെ പറഞ്ഞു കൊണ്ടിരുന്നാൽ വോട്ടിങ്ങനെ അടർന്നു വരുമെന്ന് കരുതേണ്ട': ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ

   മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിങ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലാണ് അമിത് ഷാ പവാര്‍ കൂടിക്കാഴ്ച നടന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഉയര്‍ന്നത്. ഈ ആരോപണം മഹാരാഷ്ട്രയിലെ മഹാ അഘാടി സഖ്യത്തില്‍ അസ്വരസ്യങ്ങള്‍ ഉയര്‍ന്നിരുന്നു. കൂാതെ മുകേഷ് അംബാനിയുടെ വസതിയില്‍ ബോംബ് ഭീഷണി കേസുമായി ബന്ധപ്പെട്ടും അനില്‍ ദേശ്മുഖ് വിവാദത്തിലായതും സര്‍ക്കാരിന് വെല്ലുവിളിയാണ്.
   Published by:Anuraj GR
   First published: