മഹാരാഷ്ട്ര: ബിജെപി ബന്ധം ഒഴിഞ്ഞാൽ ശിവസേനയെ പിന്തുണക്കാമെന്ന് എൻസിപി
മഹാരാഷ്ട്ര: ബിജെപി ബന്ധം ഒഴിഞ്ഞാൽ ശിവസേനയെ പിന്തുണക്കാമെന്ന് എൻസിപി
288 അംഗ സഭയിൽ ഭരണത്തിലെത്താൻ വേണ്ട ഭൂരിപക്ഷം ബിജെപി-ശിവസേന സഖ്യം നേടിയെങ്കിലും മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലാക്കി.
Sharad-Pawar
Last Updated :
Share this:
മുംബൈ: മഹാരാഷ്ട്രയിലെ അധികാര തർക്കം പരിഹരിക്കാൻ പുതിയ ഫോർമുലയുമായി എൻസിപി അധ്യക്ഷൻ ശരത് പവാർ. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ബിജെപി-ശിവസേന തർക്കം രൂക്ഷമായി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലം വന്ന് ആഴ്ചകൾ പിന്നിട്ടിട്ടും സർക്കാർ രൂപീകരണം സംബന്ധിച്ച് ധാരണയായിട്ടില്ല. ആ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ എൻസിപി ഇടപെടൽ.
54 സീറ്റുകൾ നേടിയ എന്‍സിപി ഇത്തവണ സർക്കാർ രൂപീകരണത്തിൽ മുഖ്യ പങ്കു വഹിച്ചേക്കും. മുഖ്യമന്ത്രി സ്ഥാനം പങ്കിടും എന്ന ഉറപ്പിൻ മേലായിരുന്നു ബിജെപി-ശിവസേന സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ഇപ്പോൾ അത് സംബന്ധിച്ച് പ്രശ്നങ്ങൾ ഉടലെടുത്തതോടെയാണ് സർക്കാർ രൂപീകരണം പ്രതിസന്ധിയിലായത്. തെരഞ്ഞെടുപ്പില്‍ ബിജെപി 105 സീറ്റും ശിവസേന 56 സീറ്റും നേടിയിരുന്നു. 288 അംഗ സഭയിൽ ഭരണത്തിലെത്താൻ വേണ്ട ഭൂരിപക്ഷം സഖ്യം നേടിയെങ്കിലും മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലാക്കി.
ഇതോടെയാണ് എൻസിപി ഇടപെടൽ. ഭരണത്തിനായി ശിവസേനയുമായും കോൺഗ്രസുമായും എൻസിപി നേതാക്കൾ ചർച്ച നടത്തി വരുന്നുണ്ട്. ശിവസേനയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. മോദി കാബിനറ്റിലെ ശിവസേനയിൽ നിന്നുള്ള ഏക അംഗം രാജിവയ്ക്കുകയാണെങ്കിൽ കോൺഗ്രസിന്റെ പുറമെ നിന്നുള്ള പിന്തുണയോടെ സഖ്യ സാധ്യത പരിഗണിക്കുമെന്ന് അറിയിച്ചുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
ബിജെപിയുമായുള്ള സഖ്യം വിട്ടെത്തിയാൽ മുഖ്യമന്ത്രി പദമാണ് എൻസിപിയുടെ വാഗ്ദാനം. അതുമല്ലെങ്കിൽ ശിവസേന മുഖ്യമന്ത്രിക്കൊപ്പം ശിവസേനയിൽ നിന്നും എൻസിപിയിൽ നിന്നും രണ്ട് ഡെപ്യൂട്ടി മുഖ്യമന്ത്രിമാരെന്ന സാധ്യതയും പറയപ്പെടുന്നു.. 'മുഖ്യമന്ത്രി പദവി ആവശ്യമില്ല പകരം മറ്റ് സുപ്രധാന പദവികൾ നൽകിയാൽ മതിയെന്ന ആവശ്യവും എൻസിപി മുന്നോട്ട് വച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്. എന്നാൽ ഇക്കാര്യത്തിലൊന്നും തന്നെ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഉണ്ടായിട്ടില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.