• HOME
 • »
 • NEWS
 • »
 • india
 • »
 • LJD ലാലുപ്രസാദ് യാദവിന്റെ ആർജെ‍ഡിയിൽ ലയിച്ചു; ശരദ് യാദവിന് രാജ്യസഭാംഗത്വം നൽകിയേക്കും; കേരളത്തിൽ എതിർപ്പ്

LJD ലാലുപ്രസാദ് യാദവിന്റെ ആർജെ‍ഡിയിൽ ലയിച്ചു; ശരദ് യാദവിന് രാജ്യസഭാംഗത്വം നൽകിയേക്കും; കേരളത്തിൽ എതിർപ്പ്

ലയനം അംഗീകരിക്കില്ലെന്ന്  എം.വി ശ്രേയാംസ്കുമാര്‍ നേതൃത്വം നല്‍കുന്ന എല്‍ജെഡി കേരള ഘടകം പ്രഖ്യാപിച്ചിരുന്നു

 • Share this:
  ശരദ് യാദവിന്റെ (Sharad Yadav) നേതൃത്വത്തിലുള്ള ലോക്താന്ത്രിക് ജനതാദൾ (Loktantrik Janata Dal) ലാലുപ്രസാദ് യാദവിന്റെ (Lalu Prasad Yadav) ആർജെ‍ഡിയിൽ (Rashtriya Janata Dal) ലയിച്ചു. ഡൽഹിയിൽ ശരദ് യാദവിന്റെ ഔദ്യോഗിക വസതിയിലാണ് ലയന സമ്മളനം നടന്നത്. ആർജെഡി നേതാവ് തേജസ്വി യാദവ് ഉൾപ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു .

  2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ശരദ് യാദവ് ആർജെഡി ടിക്കറ്റിൽ മത്സരിച്ചപ്പോൾ ആർജെഡിമായുള്ള ലയനം ധാരണയിലെത്തിയിരുന്നു. പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകൾ കാരണമാണ് ലയനം നീണ്ടു പോയത്. ലയനം നടന്ന സാഹചര്യത്തിൽ ശരദ് യാദവിന് ആർജെഡി രാജ്യസഭാംഗത്വം നൽകിയേക്കുമെന്നാണു സൂചന. ദേശീയ നേതൃത്വത്തിലാണ് ലയനം നടക്കുന്നതെന്നും ലയനത്തില്‍ കേരള ഘടകത്തിനുള്ള എതിര്‍പ്പ് ചർച്ച ചെയ്യുമെന്നും ശരത് യാദവ് പറഞ്ഞു.

  ലയനം അംഗീകരിക്കില്ലെന്ന്  എം.വി ശ്രേയാംസ്കുമാര്‍ നേതൃത്വം നല്‍കുന്ന എല്‍ജെഡി കേരള ഘടകം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന ഘടകത്തിന്‍റെ ഭാവി പരിപാടികള്‍ ആലോചിക്കാന്‍ സംസ്ഥാന കമ്മിറ്റി ഉടന്‍ ചേരുമെന്ന് സെക്രട്ടറി സലിം മടവൂര്‍ അറിയിച്ചു. നിലവില്‍ ഇടത് മുന്നണിയുടെ ഭാഗമാണ്.

  കൂത്ത്പറമ്പ് എംഎല്‍എ കെ.പി മോഹനനാണ് എല്‍ജെഡിയുടെ കേരളത്തിലെ നിലവിലെ ഏക നിയമസഭാംഗം. കാലാവധി അവസാനിച്ചതോടെ രാജ്യസഭാ എം.പിയായിരുന്ന എല്‍ജെഡി കേരള ഘടകം അധ്യക്ഷന്‍ എം.വി ശ്രേയാംസ്കുമാര്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. ഒഴിവ് വന്ന സീറ്റിലേക്ക് എല്‍ജെഡിയെ പരിഗണിക്കാതെ സീറ്റ് സിപിഐക്ക് നല്‍കിയതില്‍ എം.വി ശ്രേയാംസ്കുമാര്‍ മുന്നണിക്കുള്ളിലും പുറത്തും അതൃപ്തി പ്രകടമാക്കിയിരുന്നു.

  1990 ലെ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വി.പി സിങിന്‍റെ പിന്തുണയോടെ മത്സരിച്ച ശ്യാം സുന്ദര്‍ ദാസിന് പകരം ലാലു പ്രസാദ് യാദവിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചത് ശരദ് യാദവ് ആയിരുന്നു.

  അഞ്ചു വര്‍ഷത്തിനുള്ളില്‍ ജപ്പാന്‍ 3.2 ലക്ഷം കോടി ഇന്ത്യയില്‍ നിക്ഷേപിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി


  ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷംകൊണ്ട് ജപ്പാന്‍(Japan) ഇന്ത്യയില്‍ 3.20 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി(PM Narendra Modi). ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി( Fumio Kishida) നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്.

  സൈബര്‍ സുരക്ഷ അടക്കം ആറു കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക ചര്‍ച്ചയുടെ 14ാം പതിപ്പാണ് ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടന്നത്. 2014 ല്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ നിക്ഷേപ പങ്കാളിത്ത പദ്ധതിയുടെ ഭാഗമായാണ് പുതിയ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്.

  ഇന്ത്യ-ജപ്പാന്‍ സാമ്പത്തിക പങ്കാളിത്തത്തില്‍ പുരോഗതി ഉണ്ടായതായി പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒന്നാണ് ജപ്പാന്‍. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യ-ജപ്പാന്‍ ' ഒരു ടീം-ഒരു പദ്ധതി' ആയി പ്രവര്‍ത്തിക്കുന്നു.

  ഇന്ത്യയിലെത്തുന്ന ജാപ്പനീസ് കമ്പനികള്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുരോഗതിയും സമൃദ്ധിയും പങ്കാളിത്തവുമാണ് ഇന്ത്യ-ജപ്പാന്‍ ബന്ധത്തിന്റെ അടിസ്ഥാനമെന്നും മോദി പറഞ്ഞു.

  പ്രധാനമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് കിഷിദ ഇന്ത്യയിലെത്തുന്നത്. 2021 ഒക്ടോബറില്‍ കിഷിദ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മോദി അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധവും പ്രധാനമന്ത്രി തല ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

  2007ല്‍ രൂപീകരിച്ച ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് ആണ് ക്വാഡ് എന്ന പേരില്‍ അറിയപ്പെടുന്ന് സഖ്യത്തില്‍ യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കു പുറമേ ജപ്പാനു ഇന്ത്യയും അംഗങ്ങളാണ്. ക്വാഡ് അംഗങ്ങളില്‍ ഇന്ത്യ മാത്രമാണു റഷ്യന്‍ അധിനിവേശത്തെ അപലപിക്കാത്തത്.

  യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തരതലത്തില്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കാന്‍ വിവിധ വിഷയങ്ങളില്‍ ഒരുമിച്ച് സഹകരിക്കാനുള്ള വേദി ഒരുക്കാനും താന്‍ ആഗ്രഹിക്കുന്നതായി ഫുമിയോ കിഷിത പറഞ്ഞു.
  Published by:Arun krishna
  First published: