• HOME
  • »
  • NEWS
  • »
  • india
  • »
  • സാങ്കേതിക തകരാർ; ഷാർജയിൽ നിന്നുള്ള ഇൻഡിഗോ വിമാനം കറാച്ചിയിൽ ഇറക്കി; രണ്ടാഴ്ചക്കിടെ രണ്ടാം തവണ

സാങ്കേതിക തകരാർ; ഷാർജയിൽ നിന്നുള്ള ഇൻഡിഗോ വിമാനം കറാച്ചിയിൽ ഇറക്കി; രണ്ടാഴ്ചക്കിടെ രണ്ടാം തവണ

സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് പൈലറ്റ് കറാച്ചിയിലേക്ക് വിമാനം വഴിതിരിച്ച് വിടുകയായിരുന്നു.

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ ഷാര്‍ജ- ഹൈദരാബാദ് വിമാനം പാകിസ്ഥാനിലെ കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് മറ്റൊരു ഇന്ത്യന്‍ വിമാനം യാത്രാമധ്യേ കറാച്ചിയില്‍ ഇറക്കുന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം കറാച്ചിയില്‍ ഇറക്കിയത്. വിമാനത്തിലെ യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അറിയിച്ചു.

    സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് പൈലറ്റ് കറാച്ചിയിലേക്ക് വിമാനം വഴിതിരിച്ച് വിടുകയായിരുന്നു. യാത്രക്കാരെ ഹൈദരാബാദിലേക്ക് എത്തിക്കാന്‍ മറ്റൊരു വിമാനം അയക്കുമെന്ന് കമ്പനി അറിയിച്ചു.

    ''ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ വിമാനം 6E-1406 കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. സാങ്കേതിക തകരാർ പൈലറ്റ് കണ്ടെത്തുകയായിരുന്നു. ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ച് മുൻകരുതൽ എന്ന നിലയിൽ വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാരെ ഹൈദരാബാദിലേക്ക് കൊണ്ടുവരുന്നതിനായി ഒരു അധിക വിമാനം കറാച്ചിയിലേക്ക് അയയ്ക്കുന്നു, ”കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

    Also Read- Shocking | ഭർത്താവിന് ജീവൻ നഷ്‌ടമായി, ഭാര്യക്ക് ഗുരുതര പരിക്ക്; റോഡപകടത്തിന്റെ കാരണക്കാരനെ കണ്ടെത്താൻ സഹായിച്ചത് സി.സി.ടി.വി. ക്യാമറ

    ഈ മാസത്തിന്റെ തുടക്കത്തില്‍ സ്‌പൈസ് ജെറ്റ് വിമാനമാണ് കറാച്ചിയില്‍ അടിയന്തരമായി ഇറക്കിയത്. ദുബൈ- ഡല്‍ഹി വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് കറാച്ചിയിലേക്ക് വഴി തിരിച്ചുവിട്ടത്. വിമാനത്തിലുണ്ടായിരുന്ന 138 യാത്രക്കാർ പിന്നീട് ഇന്ത്യയിൽനിന്ന് അയച്ച വിമാനത്തിൽ ദുബായിലേക്ക് പോയി.

    എഞ്ചിനിൽ വൈബ്രേഷൻ അനുഭവപ്പെട്ടതോടെ വ്യാഴാഴ്ച ഡൽഹിയിൽ നിന്നു വഡോദരയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം മുൻകരുതൽ നടപടി എന്ന നിലയിൽ ജയ്പൂരിലേക്ക് തിരിച്ചുവിട്ടിരുന്നു.

    English Summary: An Indigo flight on Sunday was diverted to Karachi in Pakistan after the pilot reported a technical defect in the aircraft. The flight, travelling from Sharjah to Hyderabad, observed a technical defect, after which it was diverted to Pakistan as a precautionary measure, Indigo said. All the passengers are safe and an additional flight is being sent to Karachi to fly them to Hyderabad, the airline carrier said.
    Published by:Rajesh V
    First published: