അതിരൂക്ഷമായ വായുമലിനീകരണം നേരിടുന്ന ഡൽഹിയെ പരിഹസിച്ചു കൊണ്ടുള്ള നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഡൾഹിയയെ ട്രോളുന്നവരിൽ ഒരു വിഐപി ട്രോളനുമുണ്ട്. മറ്റാരുമല്ല, തിരുവനന്തപുരം എംപി ശശിതരൂർ.
ഡൽഹിയെ സിഗരറ്റിനോട് ഉപമിച്ചാണ് തരൂരിന്റെ പരിഹാസം. ട്വിറ്ററിലാണ് തരൂർ ഡൽഹിയെ പരിഹസിച്ചിരിക്കുന്നത്. 'സിഗരറ്റും ബിഡിയും ഉപയോഗിച്ചുകൊണ്ട് എത്രകാലംകൊണ്ട് നിങ്ങൾക്ക് ആയുസ് കുറയ്ക്കാൻ കഴിയും? വളരെ പെട്ടെന്ന് തന്നെ കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഡൽഹി എൻസിആറിലേക്ക് വരൂ'- തരൂർ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നു. ഡൽഹിയിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്ന വാക്യമാണ് ഈ ട്രോളിൽ ഉപയോഗിച്ചിരിക്കുന്നത്
ഇതിനോടൊപ്പം ഡൽഹി ആരോഗ്യത്തിന് ഹാനികരമാണെന്നും ചേർത്തിട്ടുണ്ട്. സിഗരറ്റ് പായ്ക്കറ്റിനുള്ളിൽ കുത്തബ്മിനമാറിന്റെ ചിത്രം ചേർത്ത തരത്തിലൊരു ചിത്രവും ഇതിനൊപ്പമുണ്ട്.
അപകടകരമാം വിധം ഉയർന്നിരിക്കുകയാണ് ഡൽഹിയിലെ വായു മലിനീകരണം. ഡൽഹി ഗ്യാസ്ചേംബർ ആയിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.