'ആളുകളുടെ പ്രശ്നങ്ങളെക്കുറിച്ചോ ഭാവിയെക്കുറിച്ചോ ഒരു വാക്കു പോലുമില്ല': പ്രധാനമന്ത്രിയുടെ സന്ദേശത്തിനെതിരെ ശശി തരൂർ

ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളോ ലോക്ക് ഡൗണിന് ശേഷം നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ചോ പറയുന്നില്ല എന്നും തരൂർ

News18 Malayalam | news18-malayalam
Updated: April 3, 2020, 10:58 AM IST
'ആളുകളുടെ പ്രശ്നങ്ങളെക്കുറിച്ചോ ഭാവിയെക്കുറിച്ചോ ഒരു വാക്കു പോലുമില്ല': പ്രധാനമന്ത്രിയുടെ സന്ദേശത്തിനെതിരെ ശശി തരൂർ
Modi, Tharoor
  • Share this:
ന്യൂഡൽഹി: കൊറോണ എന്ന അന്ധകാരത്തിനെതിരെ ഒറ്റക്കെട്ടായി പ്രകാശം പരത്താൻ ആഹ്വാനം ചെയ്തു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശത്തിനെതിരെ ശശി തരൂർ എംപി. ജനങ്ങളുടെ വേദന, അവരുടെ ബാധ്യതകൾ, സാമ്പത്തിമായ ആശങ്ക എന്നിവ  എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് ഒരു വാക്കു പോലുമില്ലെന്നാണ് വിമർശനം. ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളോ ലോക്ക് ഡൗണിന് ശേഷം നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ചോ പറയുന്നില്ല.. പ്രധാനമന്ത്രിയുടെ ഒരു ഫീൽ ഗുഡ് അവതരണം..' പ്രധാനമന്ത്രിയെ ഷോമാൻ എന്ന് വിളിച്ചു കൊണ്ടായിരുന്നു ട്വീറ്റ്ഇന്ന് രാവിലെ ഒൻപത് മണിക്ക് താൻ ഒരു വീഡിയോ സന്ദേശം നൽകുമെന്ന് മോദി കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. പറഞ്ഞപോലെ കൃത്യസമയത്ത് തന്നെ അദ്ദേഹത്തിന്റെ വീഡിയോ സന്ദേശവും എത്തി. കൊറോണയെ നേരിടാൻ ഒറ്റക്കെട്ടായുള്ള പോരാട്ടത്തിന് ആഹ്വാനം ചെയ്തു കൊണ്ടായിരുന്നു മോദിയുടെ സന്ദേശം.

You may also like:ആരും ഒറ്റയ്ക്കല്ല; ഞായറാഴ്ച രാത്രി പ്രകാശം പരത്തി കൊറോണ എന്ന അന്ധകാരത്തെ പരാജയപ്പെടുത്തണം: ആഹ്വാനവുമായി മോദി [PHOTO]COVID 19| നായ്ക്കളെയും പൂച്ചകളെയും കഴിക്കുന്നത് നിരോധിച്ച് ചൈനീസ് നഗരം [NEWS]വാട്സാപ്പും ടിക് ടോക്കുമല്ല, ലോക്ക്ഡൗൺ കാലത്ത് ഇന്ത്യയിൽ ഏറ്റവും അധികം ഡൗൺലോഡ് ചെയ്ത ആപ്പ് [NEWS]

'ഏപ്രിൽ 5 ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് ഒൻപത് നിമിഷത്തേക്ക് എല്ലാവരും വീടുകളിലെ ലൈറ്റുകൾ അണയ്ക്കണം. പകരം വീടിന് മുന്നിലോ ബാൽക്കണിയിലോ മെഴുകുതിരി, ദിയ അല്ലെങ്കിൽ മൊബൈൽ വെളിച്ചം ഉപയോഗിച്ച് പ്രകാശം പരത്തണം' എന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.

First published: April 3, 2020, 10:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading