'മോദിയെ എപ്പോഴും കുറ്റപ്പെടുത്തുന്നത് ഗുണം ചെയ്യില്ല'; ജയറാം രമേഷിനെ പിന്തുണച്ച് തരൂരും
മോദിയെ എപ്പോഴും വില്ലനായി ചിത്രീകരിക്കുന്നത് ഗുണംചെയ്യില്ലെന്ന ജയറാം രമേഷിന്റെ മുന്നറിയിപ്പിനെ പിന്തുണച്ച് അഭിഷേക് മനു സിഗ്വിയും രംഗത്തെത്തിയിരുന്നു

news18
- News18
- Last Updated: August 24, 2019, 9:34 AM IST IST
മോദിയെ എപ്പോഴും വില്ലനായി ചിത്രീകരിക്കുന്നത് ഗുണംചെയ്യില്ലെന്ന ജയറാം രമേഷിന്റെ മുന്നറിയിപ്പിനെ പിന്തുണച്ച് അഭിഷേക് മനു സിഗ്വിയും രംഗത്തെത്തിയിരുന്നു.
''മോദിയുടെ ഭരണമാതൃക പൂര്‍ണമായും തെറ്റല്ല. അദ്ദേഹത്തിന്റെ നേട്ടങ്ങളെ അംഗീകരിക്കാത്തതും എപ്പോഴും കുറ്റപ്പെടുത്തുന്നതും ഗുണം ചെയ്യില്ല. 2014 മുതല്‍ 2019 വരെയുള്ള കാലയളവിലെ മോദിയുടെ പ്രവര്‍ത്തനങ്ങളാണ് 30 ശതമാനത്തിലധികം വോട്ടുകള്‍നേടി അധികാരത്തില്‍ തിരിച്ചെത്തിച്ചത്'' -രാഷ്ട്രീയ വിശകലന വിദഗ്ധനായ കപില്‍ സതീഷ് കോമിറെഡ്ഡിയുടെ 'മലെവലന്റ് റിപ്പബ്ലിക്: എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് ന്യൂ ഇന്ത്യ' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് ജയറാം രമേഷ് ഇതു പറഞ്ഞത്.
എപ്പോഴും മോദിയെ കുറ്റപ്പെടുത്തിയാല്‍ അദ്ദേഹത്തെ എതിരിടാനാകില്ല. ജനങ്ങള്‍ക്കു മനസ്സിലാകുന്ന ഭാഷയിലാണ് മോദി സംസാരിക്കുന്നത്. മുന്‍കാലങ്ങളില്‍ നമ്മള് ചെയ്യാത്തതുമായ കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നതെന്ന് മനസ്സിലാക്കിയില്ലെങ്കില്‍ മോദിയെ എതിരിടാന്‍ നമുക്കു കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
. As you know, I have argued for six years now that @narendramodi should be praised whenever he says or does the right thing, which would add credibility to our criticisms whenever he errs. I welcome others in Oppn coming around to a view for which i was excoriated at the time!
Loading...
— Shashi Tharoor (@ShashiTharoor) August 23, 2019
'ആറ് വര്‍ഷമായി ഞാന്‍ ഇക്കാര്യം പറയുകയാണ്. മോദി ചെയ്യുന്ന നല്ല കാര്യമായാല്‍ അഭിനന്ദിക്കപ്പെടണം. എങ്കില്‍ മാത്രമേ മോദിക്കെതിരെയുള്ള നമ്മുടെ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകൂവെന്നും തരൂര്‍ ട്വീറ്റ് തചെയ്തു.
മോദിയെ എപ്പോഴും മോശക്കാരനായി ചിത്രീകരിക്കുന്നതു ശരിയല്ലെന്നാണ് സിഗ്വി ട്വീറ്ററിൽ കുറിച്ചത്. എപ്പോഴും എതിർക്കുന്നതെ ദോഷം ചെയ്യും. ഉജ്ജ്വല പോലുള്ള പദ്ധതികൾ നല്ലതാണെന്നും സിഗ്വി ട്വീറ്റ് ചെയ്തു.
Always said demonising #Modi wrong. No only is he #PM of nation, a one way opposition actually helps him. Acts are always good, bad & indifferent—they must be judged issue wise and nt person wise. Certainly, #ujjawala scheme is only one amongst other good deeds. #Jairamramesh
— Abhishek Singhvi (@DrAMSinghvi) August 23, 2019
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പാചകവാതക കണക്ഷന് നല്‍കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന.
Also Read മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തികനില മെച്ചമാണെന്ന് കേന്ദ്ര ധനമന്ത്രി