ന്യൂഡല്‍ഹി: നൂറ് കോടിയിലധികം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ നല്‍കാന്‍ കഴിഞ്ഞത് രാജ്യത്തിനാകെ അഭിമാനകരമാണെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കോവിഡ് നേരിടുന്നതില്‍ വരുത്തിയ ചില വീഴ്ചകളും വാക്സിനേഷനിലെ പോരായ്മകളും കേന്ദ്ര സര്‍ക്കാര്‍ മറികടന്നെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഒമ്പത് മാസത്തിനുള്ളിലാണ് ഇന്ത്യ നൂറ് കോടി ഡോസ് വാക്സിൻ എന്ന ചരിത്രത്തിലേക്ക് കുതിച്ചത്. 2021 ജനുവരി 16 നായിരുന്നു വാക്സിൻ വിതരണം ആരംഭിച്ചത്.
ചരിത്ര നിമിഷത്തിൽ വലിയ ആഘോഷ പരിപാടികൾക്കാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ഇന്ന് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. രാജ്യത്തെ വിമാനങ്ങൾ, കപ്പൽ, ട്രെയിനുകളിൽ എന്നിവിടങ്ങളിൽ നൂറ് കോടി ഡോസ് വാക്സിൻ കടന്നതിന്റെ പ്രഖ്യാപനമുണ്ടാകും. ബുധനാഴ്ച്ച വരെയുള്ള കണക്കുകൾ പ്രകാരം 99.70 കോടി ഡോസുകളാണ് ഇതുവരെ നൽകിയത്.
കേരളത്തിലെ രണ്ട് സ്ഥലങ്ങളിലാണ് ആഘോഷ പരിപാടികൾ നടക്കുക. ബേക്കൽ കോട്ടയിലും കണ്ണൂർ കോട്ടയിലും(St. Angelo Fort ) ആഘോഷങ്ങൾ നടക്കും.
Also Read-
2022 Public Holidays| 2022ലെ സംസ്ഥാനത്ത പൊതു അവധി ദിവസങ്ങൾ അറിയാംകേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച്, രാജ്യത്തെ പ്രായപൂർത്തിയായവരിൽ 75 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. എന്നാൽ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചവരുടെ അനുപാതം 31 ശതമാനം മാത്രമാണ്. സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വാക്സിൻ വിതരണം നടത്തിയത് ഉത്തർപ്രദേശിലാണ്.
12 കോടിയിലേറെയാണ് ഉത്തർപ്രദേശിലെ വാക്സിനേഷൻ. പിന്നാലെ മഹാരാഷ്ട്രയും ഗുജറാത്തുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
ഏറ്റവും കൂടുതൽ വാക്സിൻ നൽകിയ സംസ്ഥാനങ്ങൾ ചുവടെ:1. ഉത്തർപ്രദേശ്
2.മാഹാരാഷ്ട്ര
3.പശ്ചിമ ബംഗാൾ
4.ഗുജറാത്ത്
5.മധ്യപ്രദേശ്
6.ബിഹാർ
7.കർണാടക
8.രാജസ്ഥാൻ
9.തമിഴ്നാട്
10.ആന്ധ്രാപ്രദേശ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.