• HOME
  • »
  • NEWS
  • »
  • india
  • »
  • കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂർ പത്രിക സമർപ്പിച്ചു

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂർ പത്രിക സമർപ്പിച്ചു

ഖാർഗെ -തരൂർ മത്സരത്തിനു കളം ഒരുങ്ങി

  • Last Updated :
  • Share this:
    ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ശശി തരൂർ പത്രിക സമർപ്പിച്ചു. എഐസിസി ആസ്ഥാനത്ത് എത്തിയാണ് പത്രിക സമർപ്പിച്ചത്. പിന്തുണയ്ക്കുന്നവർക്ക് നന്ദിയെന്ന് പ്രകടന പട്ടിക സമർപ്പിച്ചതിനു ശേഷം തരൂർ മാധ്യമങ്ങളോട് പറഞ്ഞു.

    രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയാണ് ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർഥി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ദിഗ് വിജയ് സിംഗ് പിന്മാറിയതോടെ ഖാർഗെ -തരൂർ മത്സരത്തിനു കളം ഒരുങ്ങി.


    ഖാർഗേയ്ക്ക് പിന്തുണ നൽകാനാണ് എല്ലാ മുതിർന്ന കോൺഗ്രസ് നേതാക്കളുടേയും തീരുമാനമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ട് പ്രതികരിച്ചു. താൻ മത്സരിക്കാനില്ലെന്ന് ഖെലോട്ട് ഇന്നലെ അറിയിച്ചിരുന്നു. തന്റെ വസതിയിൽ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷം ഖെലോട്ട് ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
    Published by:Naseeba TC
    First published: