ന്യൂഡൽഹി: ഇരുട്ടി വെളുത്തപ്പോൾ മഹാരാഷ്ട്രയിൽ ഫഡ്നാവിസിന്റെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ എത്തിയെന്ന വാർത്ത രാഷ്ട്രീയ വൃത്തങ്ങളിൽ ഏറെ അമ്പരപ്പുണ്ടാക്കിയിരുന്നു. ഉദ്ധവ് താക്കറെയും ശരത് പവാറും കോൺഗ്രസ് നേതാക്കളുമെല്ലാം രൂക്ഷമായ ഭാഷയിലാണ് ബി.ജെ.പിയെ വിമർശിച്ചതും. എന്നാൽ ഒരൊറ്റ ഇംഗ്ലീഷ് വാക്കുപയോഗിച്ചായിരുന്നു ശശി തരൂർ എം.പിയുടെ വിമർശനം.
2017 ലെ തന്‍റെ ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് തരൂര്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കത്തെ വിശേഷിപ്പിച്ചത്, സ്നോളിഗോസ്റ്റര്‍ (Snollygoster). 'വ്യക്തിപരമായ നേട്ടങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന രാഷ്ട്രീയക്കാരൻ' - ഇതാണ് ഈ വാക്കിന്‍റെ അര്‍ത്ഥം.
കോണ്‍ഗ്രസുമായുമുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാര്‍ ബിജെപിയിൽ ചേർന്ന 2017ലാണ് തരൂർ ഈ വാക്ക് ആദ്യമായി ട്വീറ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.