നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Anocracy; ഇംഗ്ലീഷിൽ വീണ്ടും കടുത്ത പ്രയോഗവുമായി ശശി തരൂർ; അർത്ഥമെന്തെന്ന് പരതി നെറ്റിസൺസ്

  Anocracy; ഇംഗ്ലീഷിൽ വീണ്ടും കടുത്ത പ്രയോഗവുമായി ശശി തരൂർ; അർത്ഥമെന്തെന്ന് പരതി നെറ്റിസൺസ്

  പുതിയ വാക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ നടപടികളെ പരിഹാസരൂപേണ വിമർശിക്കുകയും കൂടിയാണ് തരൂർ ചെയ്തിട്ടുള്ളത്.

  ശശി തരൂർ

  ശശി തരൂർ

  • Share this:
   ദൈനംദിന ആശയവിനിമയത്തിൽ അപൂർവ്വമായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങളോടുള്ള ആഭിമുഖ്യത്തിന് പേരുകേട്ട മുതിർന്ന കോൺഗ്രസ് നേതാവായ (Congress Leader) ശശി തരൂർ (Shashi Tharoor) ഇതേ പദ പ്രയോഗങ്ങൾ ഉപയോഗിച്ച് കൊണ്ട് സാധാരണക്കാർക്ക് മനസ്സിലാകാത്ത രീതിയിൽ ട്വീറ്റ് ചെയ്യാറുണ്ട്. തരൂരിന്റെ ഈ വാക്കുകൾ കേട്ടുകേൾവി ഇല്ലാത്തതാകുമെന്നതിനാൽ ഇവയുടെ അർത്ഥം ഇന്റർനെറ്റിൽ കയറി പരതുകയാണ് ആളുകൾ ചെയ്യാറ്. ഇപ്പോഴിതാ അത്തരമൊരു വാക്കിനായി പരതുകയാണ് നെറ്റിസൺസ്.

   ഇത്തവണ പുതിയ വാക്ക് ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം കേന്ദ്രം ഭരിക്കുന്ന ബിജെപി (BJP) സർക്കാരിന്റെ നടപടികളെ പരിഹാസരൂപേണ വിമർശിക്കുകയും കൂടിയാണ് തരൂർ ചെയ്തിട്ടുള്ളത്. 'anocracy' എന്ന ഇംഗ്ലീഷ് വാക്കാണ് ശശി തരൂർ പുതുതായി ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യക്കാർ പഠിക്കേണ്ട പുതിയ ഇംഗ്ലീഷ് വാക്കെന്ന് പറഞ്ഞുകൊണ്ട് ഈ വാക്കിനെ പരിചയപ്പെടുത്തിയ തരൂർ ജനാധിപത്യത്തിൽ ഏകാധിപത്യ രീതികളിലൂടെ ഭരിക്കുന്ന സർക്കാരിനെ വിശേഷിപ്പിക്കുന്ന വാക്കാണ് 'anocracy' എന്നും വിശദീകരിച്ചു.


   നേരത്തെയുംഇത്തരത്തിലുള്ള അസാധാരണമായ ഇംഗ്ലീഷ് വാക്കുകൾ ശശി തരൂർ ഇന്ത്യക്കാർക്കായി പരിചയപ്പെടുത്തിയിരുന്നു. കേന്ദ്ര സർക്കാരിനെതിരെയുള്ള പരാമർശങ്ങളിലായിരുന്നു പലപ്പോഴും ഇവ ഉപയോഗിച്ചിരുന്നത്.

   Also read- Kanyakumari | കന്യാകുമാരി ജില്ലയിൽ ഹിന്ദുക്കൾ ന്യൂനപക്ഷം; 'ക്രിപ്റ്റോ ക്രിസ്ത്യാനികൾ' സെൻസസിലില്ല: മദ്രാസ് ഹൈക്കോടതി

   Madras HC | 'ഭാരത മാതാവി'നും' 'ഭൂമി ദേവി'യ്ക്കുമെതിരെയുള്ള നിന്ദ്യമായ പരാമർശം കുറ്റകരമെന്ന് മദ്രാസ് ഹൈക്കോടതി

   'ഭാരത് മാതാ', 'ഭൂമി ദേവി' എന്നിവയ്ക്കെതിരെ നിന്ദ്യമായ വാക്കുകള്‍ (Offensive Words) ഉപയോഗിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (IPC) 295 എ വകുപ്പ് പ്രകാരം മതവികാരം (Religious Sentiments) വ്രണപ്പെടുത്തുന്ന കുറ്റമാണെന്ന് മദ്രാസ് ഹൈക്കോടതി (Madras High Court). കത്തോലിക്കാ പുരോഹിതന്‍ ജോര്‍ജ്ജ് പൊന്നയ്യക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ചുക്കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം.

   കഴിഞ്ഞ വര്‍ഷം ജൂലൈ 18-ന് കന്യാകുമാരി ജില്ലയിലെ അരുമനൈയില്‍ അന്തരിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ ഫാ.സ്റ്റാന്‍ സ്വാമിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അപകീര്‍ത്തികരവും പ്രകോപനപരവുമായ രീതിയില്‍ പ്രസംഗിച്ചു എന്ന കുറ്റത്തിനാണ് വൈദികനെതിരെ കേസെടുത്തത്. പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായതോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നീട് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 482-ാം വകുപ്പ് പ്രകാരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
   Published by:Naveen
   First published:
   )}