നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'കഞ്ചാവ് നിയമവിധേയമാക്കണമെന്ന് 2 വര്‍ഷം മുൻപ് പറഞ്ഞപ്പോൾ എനിക്കെതിരെ ആക്രമണമുണ്ടായി'; ശശി തരൂർ

  'കഞ്ചാവ് നിയമവിധേയമാക്കണമെന്ന് 2 വര്‍ഷം മുൻപ് പറഞ്ഞപ്പോൾ എനിക്കെതിരെ ആക്രമണമുണ്ടായി'; ശശി തരൂർ

  കഞ്ചാവ് അപകടകരമായ ലഹരിമരുന്നല്ലെന്ന യുഎൻ കമ്മിഷൻ ഫോർ നാഷനൽ ഡ്രഗ്സിൽ വന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിച്ച പശ്ചാത്തലത്തിലാണ് തരൂരിന്റെ ട്വീറ്റ്.

  ശശി തരൂർ

  ശശി തരൂർ

  • Share this:
   തിരുവനന്തപുരം: മാരകമായ  മയക്കുമരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കാനുള്ള യു.എൻ തീരുമാനത്തെ പിന്തുണച്ച് ഡോ. ശശി തരൂര്‍ എംപി. രണ്ട് വർഷം മുൻപ് താൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും തരൂർ ട്വീറ്റ് ചെയ്തു. എന്നാൽ അന്ന് ആ അഭിപ്രായം പങ്കുവച്ചതിന് താൻ ആക്രമിക്കപ്പെട്ടെന്നും തരൂർ വ്യക്തമാക്കുന്നു.

   കഞ്ചാവ് അപകടകരമായ ലഹരിമരുന്നല്ലെന്ന  യുഎൻ കമ്മിഷൻ ഫോർ നാഷനൽ ഡ്രഗ്സിൽ വന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിച്ച പശ്ചാത്തലത്തിലാണ് തരൂരിന്റെ ട്വീറ്റ്. ബോളിവുഡ് താരങ്ങളെ വരെ കുടുക്കാൻ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ആരോപിക്കുന്ന കഞ്ചാവ് ഉപയോഗത്തെ, ഇന്ത്യ ഉൾപ്പെടെ 27 രാജ്യങ്ങളാണ് അനുകൂലിച്ചത്.

   'ഞാന്‍ ഒരിക്കലും കഞ്ചാവ് ഉപയോഗിച്ചിട്ടില്ല. രണ്ടു വര്‍ഷം മുമ്പ് ഇത് നിയമവിധേയമാക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ എനിക്ക് നേരെ ആക്രമണമുണ്ടായി. കഞ്ചാവ് കൈവശം വെച്ചതിന് ബോളിവുഡ് താരങ്ങളെ അറസ്റ്റ് ചെയ്യുന്നതിനിടയിലും, അപകടകരമായ മയക്കുമരുന്നുകളുടെ വിഭാഗത്തില്‍നിന്ന് കഞ്ചാവിനെ നീക്കം ചെയ്യാനുള്ള യുഎന്‍ കമ്മീഷന്‍ പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചു' തരൂര്‍ ട്വീറ്റ് ചെയ്തു.


   2018-ലാണ് കഞ്ചാവിനെ നിയമവിധേയമാക്കുന്നത് സംബന്ധിച്ച് തരൂർ ട്വീറ്റ് ചെയ്തത്. അനന്തിരവൻ അവിനാശ് തരൂരുമായുള്ള സംഭാഷണത്തിലാണ് അന്ന് തരൂർ ഇക്കാര്യം ആവശ്യപ്പെട്ടത്. അന്നത്തെ ട്വീറ്റുകളും തരൂർ പങ്കുവച്ചിട്ടുണ്ട്.

   Also Read സിനിമാ രംഗത്തെ ‘കിങ് ഓഫ് ഡാര്‍ക്’ കഞ്ചാവുമായി പിടിയിൽ; പത്ത് കിലോ കഞ്ചാവ് കണ്ടെടുത്തത് കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന്


   ഹെറോയിന്‍ ഉള്‍പ്പെടെയുള്ള മാരകമായ നൂറോളം ലഹരി മരുന്നുകളുടെ കൂടെയായിരുന്നു കഞ്ചാവിനെയും ഉൾപ്പെടുത്തിയിരുന്നത്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി പോലും ഈ പട്ടികയിലുള്ളതിനെ ഉപയോഗിക്കുന്നതിൽ നിയന്ത്രണമോ വിലക്കോ ഉണ്ടായിരുന്നു. 53 അംഗരാജ്യങ്ങളിൽ 27 പേരാണു കഞ്ചാവിനെ പട്ടികയിൽനിന്നു നീക്കുന്നതിനെ അനുകൂലിച്ചത്.

   മറ്റു ലഹരിവസ്തുക്കളെ പോലെ കഞ്ചാവ് രോഗാവസ്ഥ ഉണ്ടാക്കുന്നില്ലെന്നു വ്യക്തമാക്കി ലോകാരോഗ്യ സംഘടന ആറു നിർദേശങ്ങൾ അടുത്തിടെ പുറത്തിറക്കിയിരുന്നു. കഞ്ചാവ് വളർത്തുന്നതും വിതരണം ചെയ്യുന്നതും വിൽക്കുന്നതും ഉപയോഗിക്കുന്നതും ഇന്ത്യയിൽ കുറ്റകരമാണ്. എന്നാൽ ആരോഗ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് അനുകൂല വോട്ടിലൂടെ തെളിയുന്നതെന്നാണു സൂചന.
   Published by:Aneesh Anirudhan
   First published:
   )}