'പാർട്ടിയെ തിരിച്ചു കൊണ്ടുവരാൻ രാഹുലിനേക്കാൾ വലിയ ആളില്ല; അധ്യക്ഷനായി തിരിച്ചെത്തണമോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്': ശശി തരൂർ

പാർട്ടിയിൽ എപ്പോഴും രാഹുൽ ഗാന്ധിക്ക് പ്രത്യേകസ്ഥാനമുണ്ടാകും. കാരണം, പാർട്ടിയെ ഒന്നിച്ചു നിർത്തി മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയുമെന്ന വിശ്വാസം കോൺഗ്രസിനുണ്ട്.

News18 Malayalam | news18
Updated: February 24, 2020, 8:48 AM IST
'പാർട്ടിയെ തിരിച്ചു കൊണ്ടുവരാൻ രാഹുലിനേക്കാൾ വലിയ ആളില്ല; അധ്യക്ഷനായി തിരിച്ചെത്തണമോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്': ശശി തരൂർ
ശശി തരൂർ
  • News18
  • Last Updated: February 24, 2020, 8:48 AM IST
  • Share this:
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയെ തിരിച്ചു കൊണ്ടുവരാൻ രാഹുൽ ഗാന്ധിയേക്കാൾ വലിയ ആളില്ലെന്ന് കോൺഗ്രസ് എംപിയായ ശശി തരൂർ. വാർത്താ ഏജൻസിയായ പി ടി ഐയോട് സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, കോൺഗ്രസ് അധ്യക്ഷനായി തിരിച്ചെത്തണമോയെന്ന് തീരുമാനിക്കേണ്ടത് രാഹുൽ ഗാന്ധിയാണ്. അദ്ദേഹം നിലപാട് മാറ്റുന്നില്ലെങ്കിൽ സജീവമായ പൂർണനേതൃത്വത്തെ പാർട്ടി കണ്ടെത്തണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പാർട്ടിയിൽ എപ്പോഴും രാഹുൽ ഗാന്ധിക്ക് പ്രത്യേകസ്ഥാനമുണ്ടാകും. കാരണം, പാർട്ടിയെ ഒന്നിച്ചു നിർത്തി മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയുമെന്ന വിശ്വാസം കോൺഗ്രസിനുണ്ട്. പാർട്ടിയെ തിരിച്ചു കൊണ്ടുവരാൻ അദ്ദേഹത്തെക്കാൾ മികച്ചയാൾ ഇല്ലെന്ന് ഞങ്ങൾ കരുതുന്നതും അദ്ദേഹം തന്നെ തുടരണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നതും അതുകൊണ്ടാണെന്നും തരൂർ പറഞ്ഞു.

സാമ്പത്തിക മാന്ദ്യത്തിനിടയിൽ സർക്കാർ ട്രംപിന്‍റെ സന്ദർശനത്തിനായി കോടികണക്കിന് രൂപ പാഴാക്കുന്നു: അഖിലേഷ് യാദവ്

പാർട്ടിയുടെ തിരിച്ചുവരവിന് അധ്യക്ഷനെക്കുറിച്ചുള്ള അനിശ്ചിതത്വം പരിഹരിക്കേണ്ടത് നിർണായകമാണ്. നേതൃത്വ പ്രതിസന്ധി പരിഹരിക്കുന്നതിന് പാർട്ടി തന്നെ മുൻഗണന നൽകണമെന്നും തരൂർ പറഞ്ഞു. കൃത്യമായ നേതൃത്വം വന്നാൽ മാത്രമേ രാജ്യം പ്രതീക്ഷിക്കുന്ന പോലെ പാർട്ടിക്ക് മുന്നോട്ട് പോകാൻ കഴിയൂ.

കോൺഗ്രസ് മാത്രമാണ് ബി ജെ പി സർക്കാരിന്‍റെ വിഭജന നയങ്ങൾക്കുള്ള ബദൽ. എന്നാൽ, രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ നിലകിട്ടാതെ ഒഴുകുകയാണ് കോൺഗ്രസെന്ന തോന്നൽ വോട്ടർമാർക്കിടയിലുണ്ടെന്നും ഡൽഹി തെരഞ്ഞെടുപ്പിൽ അതാണ് പ്രതിഫലിച്ചതെന്നും തരൂർ പറഞ്ഞു. പൊതുജനത്തിന്‍റെ ഈ ധാരണയെ അഭിസംബോധന ചെയ്യേണ്ടത് അടിയന്തരാവശ്യമാണെന്നും തരൂർ പറഞ്ഞു.

രാഹുൽ അധ്യക്ഷനാകാൻ തയ്യാറായില്ലെങ്കിൽ പ്രിയങ്കയെ തിരഞ്ഞെടുക്കുമോ എന്ന ചോദ്യത്തിന് ഏതു കോൺഗ്രസ് നേതാവിനും കടന്നു വരാവുന്നതാണെന്ന് ആയിരുന്നു തരൂരിന്‍റെ മറുപടി. വ്യക്തിപ്രഭാവവും സംഘടനാ അനുഭവവും പ്രിയങ്കയ്ക്കുണ്ടെന്നും അധ്യക്ഷയാകണമോ വേണ്ടയോ എന്നുള്ളത് അവരുടെ തീരുമാനമാണെന്നും തരൂർ വ്യക്തമാക്കി.
First published: February 24, 2020, 8:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading