HOME » NEWS » India » SHASHI THAROOR SAYS GULAM NABI AZAD IS THE ONLY CONGRESSMAN WHO HAS REDUCED THE PM TO TEARS

Shashi Tharoor | 'പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരയിപ്പിച്ച ഒരേയൊരു കോൺഗ്രസ് നേതാവാണ് ആസാദ്' - ശശി തരൂർ

സ്ഥാനങ്ങൾ, ഉയർന്ന പദവികൾ, അധികാരങ്ങൾ എന്നിവ കൈവരുമെന്നും ഇവയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗുലാം നബി ആസാദിനെ കണ്ടു പഠിക്കണമെന്നും ഒരു യഥാർത്ഥ സുഹൃത്തായാണ് താൻ അദ്ദേഹത്തെ കാണുന്നതെന്നും മോദി പറഞ്ഞു.

News18 Malayalam | news18
Updated: February 9, 2021, 11:50 PM IST
Shashi Tharoor | 'പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരയിപ്പിച്ച ഒരേയൊരു കോൺഗ്രസ് നേതാവാണ് ആസാദ്' - ശശി   തരൂർ
ഗുലാം നബി ആസാദ്, ശശി തരൂർ
  • News18
  • Last Updated: February 9, 2021, 11:50 PM IST
  • Share this:
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവായ ഗുലാം നബി ആസാദ് രാജ്യസഭയിൽ നിന്ന് വിട വാങ്ങിയ ദിവസമായിരുന്നു ഇന്ന്. വളരെയേറെ പ്രത്യേകത നിറഞ്ഞ ഒരു ദിവസം കൂടിയായിരുന്നു രാജ്യസഭയ്ക്ക് ഇന്ന്.

ഗുലാം നബി ആസാദിനെക്കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാവായ ശശി തരൂർ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരയിപ്പിച്ച ഒരേയൊരു കോൺഗ്രസ് നേതാവെന്നാണ് തരൂർ ഗുലാം നബി ആസാദിനെ വിശേഷിപ്പിച്ചത്.

You may also like:Sunny Leone | പരിപാടി പറഞ്ഞു പറ്റിച്ച കേസ്: നടി സണ്ണി ലിയോണി മുന്‍കൂർ ജാമ്യത്തിന് ഹൈക്കോടതിയില്‍ [NEWS]'YSRന്റെ പാരമ്പര്യം ഞാൻ തിരികെ കൊണ്ടു വരും'; തെലങ്കാനയിൽ പുതിയ പാർട്ടിയുമായി ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരി YS ഷർമിള [NEWS] താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നതിന് 2500 രൂപ വാങ്ങി; ഡോക്ടർ അറസ്റ്റിൽ [NEWS]
ട്വിറ്ററിൽ ഗുലാം നബി ആസാദിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടുള്ള കുറിപ്പിൽ ശശി തരൂർ ട്വീറ്റ് ചെയ്തത് ഇങ്ങനെ,

'രാജ്യസഭയിൽ നിന്ന് ഔദ്യോഗികമായി വിരമിക്കുന്നതിന്റെ തലേന്ന്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവിനെ, എന്റെ നല്ല സുഹൃത്തിനെ, മുതിർന്ന സഹപ്രവർത്തകനൊപ്പം. പ്രധാനമന്ത്രിയെ കരയിപ്പിച്ച ഒരേയൊരു കോൺഗ്രസ് നേതാവ്. രാജ്യത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ 44 വർഷത്തെ സേവനങ്ങൾക്ക് നന്ദി. അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു' - ശശി തരൂർ കുറിച്ചു.


രാജ്യസഭയിൽ ഗുലാം നബി ആസാദിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരാധീനനായത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദിന്റെ സേവനങ്ങൾ വിവരിക്കുമ്പോൾ ആയിരുന്നു പ്രധാനമന്ത്രിക്ക് ശബ്ദമിടറിയത്.

ഗുജറാത്തിലെ വിനോദ സഞ്ചാരികൾ കശ്മീരിൽ ഭീകരാക്രമണത്തിൽ കുടുങ്ങിയിരുന്നു. ആ സമയത്ത് ഗുലാം നബി ആസാദ് നടത്തിയ ഇടപെടലുകളെ കുറിച്ച് വിവരിക്കുമ്പോൾ ആയിരുന്നു മോദിയുടെ കരഞ്ഞത്. കുറേ സമയത്തേക്ക് പ്രധാനമന്ത്രിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. ഇതിനിടെ അദ്ദേഹം ഗുലാം നബി ആസാദിനെ സല്യൂട്ട് ചെയ്തു.

സ്ഥാനങ്ങൾ, ഉയർന്ന പദവികൾ, അധികാരങ്ങൾ എന്നിവ കൈവരുമെന്നും ഇവയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗുലാം നബി ആസാദിനെ കണ്ടു പഠിക്കണമെന്നും ഒരു യഥാർത്ഥ സുഹൃത്തായാണ് താൻ അദ്ദേഹത്തെ കാണുന്നതെന്നും മോദി പറഞ്ഞു.
Published by: Joys Joy
First published: February 9, 2021, 11:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories