• HOME
  • »
  • NEWS
  • »
  • india
  • »
  • Shashi Tharoor | 'എന്റെ മതത്തെ പ്രതിനിധീകരിക്കുന്നത് ഇത്തരം തെമ്മാടികളല്ല'; ഹിന്ദു പുരോഹിതന്റെ വിദ്വേഷ പ്രസംഗത്തില്‍ പ്രതികരണവുമായി തരൂര്‍

Shashi Tharoor | 'എന്റെ മതത്തെ പ്രതിനിധീകരിക്കുന്നത് ഇത്തരം തെമ്മാടികളല്ല'; ഹിന്ദു പുരോഹിതന്റെ വിദ്വേഷ പ്രസംഗത്തില്‍ പ്രതികരണവുമായി തരൂര്‍

മുസ്ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുമെന്ന് ഭീഷണി പ്രസംഗം നടത്തിയ ഹിന്ദുത്വ പുരോഹിതനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

  • Share this:
    ന്യൂഡൽഹി:മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുമെന്ന് ഹിന്ദു പുരോഹിതന്‍ ഭീഷണിപ്പെടുത്തിന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ശശി തരൂര്‍ എംപി (Shashi Tharoor)

    മുസ്ലിം മതത്തെ ഒരു ഐസിസ് തീവ്രവാദി പ്രതിനിധീകരിക്കുന്നില്ല എന്നത് പോലെ തന്റെ മതത്തെ ഇത്തരം തെമ്മാടികള്‍ പ്രതിനിധീകരിക്കുന്നില്ലെന്ന് തരൂര്‍ പറഞ്ഞു. ഹിന്ദുക്കളില്‍ ബഹു ഭൂരിപക്ഷവും ഇത്തരം ആളുകളെ തള്ളിക്കളയുക മാത്രമല്ല അവരൊന്നും തങ്ങളില്‍ പെട്ടവരല്ല എന്ന നിലപാടുള്ളവരാണ്.

    ഇത്തരക്കാര്‍ ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല അവര്‍ സ്വന്തം താത്പര്യത്തിന് വേണ്ടി മാത്രമാണ്  സംസാരിക്കുന്നെതും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


    മുസ്ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുമെന്ന് ഭീഷണി പ്രസംഗം നടത്തിയ ഹിന്ദുത്വ പുരോഹിതനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.സീതാപൂര്‍ ജില്ലയിലെ പള്ളിക്ക് പുറത്ത് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മുസ്ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്ന് പുരോഹിതന്‍ പറഞ്ഞത്, കഴിഞ്ഞ ദിവസമാണ ്‌വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായാത് പിന്നാലെയാണ് പ്രതികരണുമായി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്.
    Published by:Jayashankar AV
    First published: