വീണ്ടും ശശി തരൂർ: പ്രധാനമന്ത്രിയുടെ ഭാഷാ വെല്ലുവിളിക്ക് ട്വീറ്റിലൂടെ തരൂരിന്‍റെ പിന്തുണ

പ്രധാനമന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച ശശി തരൂർ പുതിയതായി ഒരു വാക്ക് പരിചയപ്പെടുത്തുകയും.

news18
Updated: August 30, 2019, 3:21 PM IST
വീണ്ടും ശശി തരൂർ: പ്രധാനമന്ത്രിയുടെ ഭാഷാ വെല്ലുവിളിക്ക് ട്വീറ്റിലൂടെ തരൂരിന്‍റെ പിന്തുണ
ശശി തരൂർ
  • News18
  • Last Updated: August 30, 2019, 3:21 PM IST
  • Share this:
ന്യൂഡൽഹി: പ്രധാനമന്ത്രി മോദിക്ക് പിന്തുണ നൽകുന്നതിൽ നിന്ന് കോൺഗ്രസ് എം.പി ശശി തരൂരിനെ തടയാൻ ആർക്കും കഴിയില്ല. ഒരു ദിവസം പുതിയതായി ഏതെങ്കിലും ഒരു ഇന്ത്യൻ ഭാഷയിലെ വാക്ക് പഠിക്കാമെന്നുള്ള മോദിയുടെ ആവശ്യം ശശി തരൂർ ഏറ്റെടുത്തു. മനോരമ ന്യൂസ് കോൺക്ലേവിൽ ആയിരുന്നു പ്രധാനമന്ത്രി #LanguageChallenge നടത്തിയത്.

പ്രധാനമന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച ശശി തരൂർ പുതിയതായി ഒരു വാക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ബഹുവചനം എന്ന മലയാളം വാക്ക് ഇംഗ്ലീഷ്, ഹിന്ദി വാക്കുകൾക്ക് ഒപ്പമാണ് പരിചയപ്പെടുത്തിയത്.

 



"മനോരമ ന്യൂസ് കോൺക്ലേവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ പ്രസംഗം അവസാനിപ്പിച്ചത് ഒരു ദിവസം ഏതെങ്കിലും ഇന്ത്യൻ ഭാഷയിലെ ഒരു വാക്ക് കൂടി അധികമായി പഠിക്കണം എന്നു പറഞ്ഞുകൊണ്ടാണ്." - ഇത്രയും ട്വിറ്ററിൽ കുറിച്ച ശശി തരൂർ ബഹുവചനം എന്ന വാക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

തരൂരിന്‍റെ വിശദീകരണം തൃപ്തികരം; വിവാദം അവസാനിപ്പിക്കാൻ കെപിസിസിയുടെ നിർദ്ദേശം

മോദിസ്തുതി നടത്തിയെന്ന ആരോപണത്തിൽ പാർട്ടിക്ക് വിശദീകരണം നൽകിയതിന്‍റെ തൊട്ടു പിന്നാലെയാണ് തരൂരിന്‍റെ പുതിയ നീക്കം. നരേന്ദ്ര മോദിയുടെ വലിയ വിമര്‍ശകനായ താന്‍ മോദിയെ സ്തുതിച്ചെന്ന മുല്ലപ്പളളിയുടെ പരാമര്‍ശം അത്ഭുതപ്പെടുത്തുന്നെന്ന് വിശദീകരണത്തിൽ ശശി തരൂർ പറഞ്ഞിരുന്നു. തരൂരിന്‍റെ വിശദീകരണത്തെ തുടർന്ന് മോദിസ്തുതി നടത്തിയെന്ന ആരോപണത്തിൽ തിരുവനന്തപുരം എം.പി ശശി തരൂരിന് എതിരെ തുടർ നടപടി വേണ്ടെന്ന് . തന്‍റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന ശശി തരൂരിന്‍റെ മറുപടി അംഗീകരിച്ചാണ് തുടർനടപടി അവസാനിപ്പിച്ചത്.

മോദിയെ സ്തുതിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച തരൂര്‍ തന്‍റെ മോദിവിരുദ്ധ നിലപാടുകള്‍ മറുപടിയില്‍ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു. ലോക്‌സഭാ ചര്‍ച്ചകളും മോദിയെ തുറന്നുകാട്ടുന്ന പുസ്തകവും ഇതില്‍പ്പെട്ടിരുന്നു.

First published: August 30, 2019, 2:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading