• HOME
  • »
  • NEWS
  • »
  • india
  • »
  • Shaurya Chakra | കശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ നായിബ് സുബൈദാര്‍ ശ്രീജിത്തിന് ശൗര്യ ചക്ര; രാജ്യത്തിന്റെ ആദരം

Shaurya Chakra | കശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ നായിബ് സുബൈദാര്‍ ശ്രീജിത്തിന് ശൗര്യ ചക്ര; രാജ്യത്തിന്റെ ആദരം

കോഴിക്കോട് കൊയിലാണ്ടി ചേമഞ്ചേരി സ്വദേശിയാണ് ശ്രീജിത്ത്.

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ നായിബ് സുബേദര്‍ എം ശ്രീജിത്തിന് ശൗര്യചക്ര. പന്ത്രണ്ട് സേന അംഗങ്ങള്‍ക്കാണ് ശൗര്യചക്ര നല്‍കി രാജ്യം ആദരിക്കുക. കരസേനയില്‍ നിന്ന് ശൗര്യചക്ര സമ്മാനിക്കുന്ന അഞ്ച് പേരും കശ്മീരിലെ സേവനത്തിനിടെ വീരമൃത്യു വരിച്ചവരാണ്.

    കഴിഞ്ഞ വര്‍ഷം ജൂലായ് എട്ടിനാണ് രജൌരിയിലെ നിയന്ത്രണരേഖയില്‍ നടന്ന നുഴഞ്ഞകയറ്റ ശ്രമം ശ്രീജീത്തിന്റെ നേതൃത്വത്തിലുള്ള സൈനികര്‍ തടഞ്ഞത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ സൈന്യം വധിച്ചു. കോഴിക്കോട് കൊയിലാണ്ടി ചേമഞ്ചേരി സ്വദേശിയാണ് ശ്രീജിത്ത്.

    384 സൈനികര്‍ക്കാണ് സേന മെഡലുകള്‍ പ്രഖ്യാപിച്ചത്. ഉത്തം സേവാ മെഡലിന് രണ്ട് മലയാളികള്‍ അര്‍ഹരായി. ലെഫ്റ്റനന്റ് ജനറല്‍ ജോണ്‍സണ്‍ പി മാത്യു, ലെഫ്റ്റനന്റ് ജനറല്‍ പി.ഗോപാലകൃഷ്ണമേനോന്‍ എന്നിവര്‍ക്കാണ് ഉത്തം സേവ മെഡല്‍ ലഭിക്കുക.

    ധീരതക്കുള്ള മെഡലുകള്‍ അഞ്ചു മലയാളികള്‍ക്കുണ്ട്. . സര്‍വോത്തം ജീവന്‍ രക്ഷാ പതക് മരണാനന്തര ബഹുമതിയായി ശരത് ആര്‍ ആര്‍ നു പ്രഖ്യാപിച്ചു. നാല് മലയാളികള്‍ ഉത്തം ജീവാ രക്ഷ പതക്കിനും അര്‍ഹരായി.അല്‍ഫാസ് ബാവു, കൃഷ്ണന്‍ കണ്ടത്തില്‍, മയൂഖാ വി, മുഹമ്മദ് ആദന്‍ മൊഹുദ്ദീന്‍ എന്നിവരാണ് ഉത്തം ജീവാ രക്ഷ പതക്കിന് അര്‍ഹരായത്.

    Police Medal| കേരളത്തിൽനിന്ന് 10 പേർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

    തിരുവനന്തപുരം: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ (President's police medal) പ്രഖ്യാപിച്ചു. സംസ്ഥാനത്തുനിന്ന് ഐ ജി സി നാഗരാജു ഉൾപ്പെടെ 10 പേർ മെഡലിന് അർഹരായി.  ഇന്ത്യയിലാകമാനം ഓരോ സംസ്ഥാനത്തുനിന്നുമായി 662 പൊലീസ് മെഡലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

    നാഗരാജുവിന് പുറമെ ഡിവൈ എസ് പി മുഹമ്മദ് കബീർ റാവുത്തർ, വേണുഗോപാലൻ, ബി കൃഷ്ണകുമാർ, ഡെപ്യൂട്ടി കമൻഡാന്റ് ശ്യാം സുന്ദർ, എസ് പി ജയശങ്കർ, രമേശ് ചന്ദ്രൻ, എസിപി ജി.എം.കൃഷ്ണൻകുട്ടി, എസ്ഐ സാജൻ കെ.ജോർജ്, എഎസ്ഐ ശശികുമാർ ലക്ഷ്മണൻ, സിപിഒ ഷീബ കൃഷ്ണൻകുട്ടി എന്നിവരും മെഡലിന് അർഹരായി. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായാണ് മെഡലുകൾ പ്രഖ്യാപിച്ചത്.
    Published by:Jayesh Krishnan
    First published: