Shawarma | ഷവര്‍മ പശ്ചാത്യ ഭക്ഷണം; ദയവായി കഴിക്കരുത്; അഭ്യര്‍ഥനയുമായി തമിഴ്നാട് ആരോഗ്യമന്ത്രി
Shawarma | ഷവര്‍മ പശ്ചാത്യ ഭക്ഷണം; ദയവായി കഴിക്കരുത്; അഭ്യര്‍ഥനയുമായി തമിഴ്നാട് ആരോഗ്യമന്ത്രി
രാജ്യത്തെ ഷവര്‍മ കടകളില്‍ ശരിയായ സംഭരണ സൗകര്യങ്ങളില്ലെന്നും പൊടിയും മറ്റും നേരിട്ടു വീഴുന്നവിധത്തില്‍ വൃത്തിഹീനമായി പുറത്താണ് മാംസം പ്രദര്‍ശിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു
ചെന്നൈ: ഷവര്‍മ(Shawarma) പശ്ചാത്യ ഭക്ഷണമാണെന്നും ജനങ്ങള്‍ കഴിക്കരുതെന്നും അഭ്യര്‍ഥിച്ച് തമിഴ്നാട്(Tamil Nadu) ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്. മറ്റ് നല്ല ഭക്ഷണങ്ങള്‍ ലഭ്യമാണെന്നും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. തമിഴ്നാട്ടിലും ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് നിരവധി പേര് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
കാലാവസ്ഥാ സാഹചര്യങ്ങളാല്‍ പശ്ചാത്യ രാജ്യങ്ങളിലാണ് ഷവര്‍മ അനുയോജ്യമാവുക. അവിടങ്ങളില്‍ താപനില മൈനസ് ഡിഗ്രിയിലേക്ക് പോകാറുണ്ട്. ഭക്ഷണം പുറത്തുവെച്ചാല്‍ പോലും കേടായെന്നു വരില്ല. മാംസത്തെ സംബന്ധിച്ച് ശരിയായ തണുപ്പില്‍ സുക്ഷിച്ചില്ലെങ്കില്‍ കേടുവരാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഷവര്‍മ കടകളില്‍ ശരിയായ സംഭരണ സൗകര്യങ്ങളില്ലെന്നും പൊടിയും മറ്റും നേരിട്ടു വീഴുന്നവിധത്തില്‍ വൃത്തിഹീനമായി പുറത്താണ് മാംസം പ്രദര്‍ശിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭക്ഷണം നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതാണോ എന്ന് ആരും ചിന്തിക്കാറില്ലെന്ന് മന്ത്രി പറഞ്ഞു. പരാതികളെ തുടര്‍ന്നു സംസ്ഥാനത്തുടനീളം പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനോടു നിര്‍ദേശിച്ചുവെന്നും ആയിരത്തോളം കടകള്‍ അടപ്പിക്കുകയോ പിഴ ചുമത്തുകയോ ചെയ്തെന്ന് അദ്ദേഹം വ്യക്തമാക്കി.
യുവാക്കള്‍ക്ക് ഇഷ്ടമാണെന്ന കാരണത്താല്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെയാണു വില്പന. കച്ചവടചിന്ത മാത്രമേ അവര്‍ക്ക് കടക്കാര്‍ക്കുമുള്ളൂ. അതേസമയം കേരളത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്. 29 ഹോട്ടലുകളാണ് ഇന്ന് പൂട്ടിയത്.
സംസ്ഥാനത്തിന്റെ വിവിധ പരിശോധന നടക്കുന്നുണ്ട്. കണ്ണൂര്‍ കോര്പറേഷന് പരിധിയില്‍ കോര്പറേഷന് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ രണ്ടു ഹോട്ടലുകള്‍ക്കു നോട്ടിസ് നല്കി. ഹോട്ടല്‍ സാഗര്‍, ഹോട്ടല്‍ ബ്ലൂ നെയില്‍ എന്നീ ഹോട്ടലുകള്‍ക്കാണ് നോട്ടിസ് നല്‍കിയത്.
ഹരിപ്പാട് 25 കിലോ പഴകിയ മത്തി പിടികൂടി. നാഗപട്ടണത്തുനിന്നു കൊണ്ടുവന്ന ഉടന്‍ പിടിക്കുകയായിരുന്നു. ഹരിപ്പാട് ഒരു ഹോട്ടലും ആലപ്പുഴ കൈചൂണ്ടി ജങ്ഷനില്‍ തട്ടുകടയും അടപ്പിച്ചു. കല്പറ്റ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ നഗരത്തിലെ ആറു ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്. കൊല്ലത്ത് മൂന്നു സ്ക്വാഡുകള്‍ ആയി നടത്തിയ പരിശോധനയില്‍ പത്തോളം കടകള്‍ പൂട്ടി. എട്ടു ദിവസത്തിനിടെ 150ലേറെ സ്ഥാപനങ്ങളാണ് പൂട്ടിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.