• HOME
 • »
 • NEWS
 • »
 • india
 • »
 • ISIS | ഐഎസ് ബന്ധമുള്ള ജാമിയ വിദ്യാർഥി അറസ്റ്റിൽ; ബുദ്ധികേന്ദ്രമായ സ്ത്രീയെ തേടി NIA

ISIS | ഐഎസ് ബന്ധമുള്ള ജാമിയ വിദ്യാർഥി അറസ്റ്റിൽ; ബുദ്ധികേന്ദ്രമായ സ്ത്രീയെ തേടി NIA

മറ്റുള്ള വിദ്യാർഥികളേയും തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകൃഷ്ടരാക്കാൻ വേണ്ടി മൊഹ്സിൻ പ്രവർത്തിച്ചിരുന്നു.

 • Last Updated :
 • Share this:
  ഇസ്ലാമിക് സ്റ്റേറ്റിന് (ISIS) വേണ്ടി ഇന്ത്യയിൽ നിന്നും ഫണ്ട് സമാഹരിച്ചുവെന്ന ആരോപണത്തിൽ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥി മൊഹ്സിൻ അഹമ്മദ് അറസ്റ്റിൽ. ശനിയാഴ്ചയാണ് എൻഐഎ ഈ വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്. വിദ്യാർഥി വെറുമൊരു ഏജൻറാണെന്നും ഇവർക്ക് പിന്നിലെ യഥാർഥ ബുദ്ധികേന്ദ്രം ഒരു സ്ത്രീയാണെന്നും ന്യൂസ് 18ന് ലഭിച്ചിട്ടുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. ഇൻറലിജൻസ് ഏജൻസികൾക്ക് ലഭിച്ച വിവരത്തെ തുടർന്ന് ലോക്കൽ പോലീസിൻെറ കൂടി സഹായത്തോടെ ബട്ട‍്‍ല ഹൗസിൽ നിന്നാണ് തീവ്രവാദി ബന്ധമുള്ള വിദ്യാ‍ർഥിയെ അറസ്റ്റ് ചെയ്തതെന്ന് മുതി‍ർന്ന ഉദ്യോഗസ്ഥ‍ർ ന്യൂസ് 18നോട് പറഞ്ഞു.

  അഹമ്മദിനെ തീവ്രവാദ പ്രവർത്തനങ്ങളിൽ എത്തിച്ചത് ഒരു സ്ത്രീയാണ്. ഇവരുടെ ഭർത്താവ് നിലവിൽ ജയിലിൽ കഴിയുകയാണ് ഐഎസ്ഐഎസിന് വേണ്ടിയാണ് ഇരുവരും പ്രവർത്തിക്കുന്നത്. അഹമ്മദിനെ സംഘത്തിൽ ചേർത്ത ശേഷം മറ്റ് യുവാക്കളെയും സ്വാധീനിക്കാൻ ഇവർ ശ്രമിക്കുന്നുണ്ടെന്നും എൻഐഎ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദക്ഷിണേന്ത്യക്കാരിയാണ് ഈ സ്ത്രീയെന്നും അന്വേഷണങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

  “സാങ്കേതിക കാര്യങ്ങളിൽ നല്ല ധാരണയുള്ള വിദ്യാർഥിയാണ് മൊഹ്സിൻ അഹമ്മദ്. ദക്ഷിണേന്ത്യക്കാരിയായ സ്ത്രീയുമായി അഹമ്മദിന് ബന്ധമുണ്ട്. അവരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് അവൻ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ സ്ത്രീ ഇൻറലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിലാണ്. അവരെ വൈകാതെ പിടികൂടും,” സോഴ്സുകൾ ന്യൂസ് 18നോട് വ്യക്തമാക്കി. മാലിദ്വീപിലെയും പാകിസ്ഥാനിലെയും തീവ്രവാദ പ്രവർത്തനങ്ങളുമായി മൊഹ്സിൻ അഹമ്മദിന് ബന്ധം ഉണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

  read Also: 'ഭാരത് ത്സോഡോ യാത്ര'യുമായി കോൺഗ്രസ്; കന്യാകുമാരി മുതൽ കശ്മീർ വരെ 3,500 കിലോമീറ്റർ നടക്കാന്‍ രാഹുൽ ഗാന്ധി

  മറ്റുള്ള വിദ്യാർഥികളേയും തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകൃഷ്ടരാക്കാൻ വേണ്ടി മൊഹ്സിൻ പ്രവർത്തിച്ചിരുന്നു. “സാങ്കേതിക കാര്യങ്ങളിൽ നല്ല ധാരണയുള്ള ആളായതിനാൽ അവന് പണം ക്രിപ്റ്റോകറൻസിയാക്കി മറ്റ് രാജ്യങ്ങളിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ എളുപ്പത്തിൽ സാധിച്ചിരുന്നു. നിരവധി വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ അവൻ അംഗമായിരുന്നു. ഈ ഗ്രൂപ്പുകളെല്ലാം നിരീക്ഷണത്തിലാണ്. നിരവധി വിദ്യാർഥികളെ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധിപ്പിക്കാൻ മൊഹ്സിൻ ശ്രമിച്ചിരുന്നതായി സംശയമുണ്ട്,” സോഴ്സുകൾ കൂട്ടിച്ചേർത്തു.

  see also: ഡൽഹിയിൽ ഐഎസ് അംഗം അറസ്റ്റിൽ; പിടിയിലായത് സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍

  ബീഹാറിലെ പട്ന സ്വദേശിയാണ് അറസ്റ്റിലായിട്ടുള്ള മൊഹ്സിൻ അഹമ്മദ്. ബട്ട‍്‍ല ഹൗസിലെ വീട്ടിൽ ശനിയാഴ്ച നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റിലായത്. ജോഗാഭായ് എക്സ്റ്റൻഷനിലെ ജപാനി ഗല്ലിയിലാണ് നിലവിൽ മൊഹ്സിൻ താമസിച്ചിരുന്നത്. ഐഎസ്ഐഎസിന് വേണ്ടി ഓൺലൈനായും അല്ലാതെയും പ്രവർത്തിച്ചുവെന്ന് ബോധ്യപ്പെട്ടതിൻെറ പേരിലാണ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തെന്ന് എൻഐഎ വക്താവ് പറഞ്ഞു.

  “ഇന്ത്യയിൽ നിന്നും പുറത്ത് നിന്നുമുള്ള വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും ഐഎസ്ഐഎസിന് വേണ്ടി പണം സമാഹരിക്കുക എന്നതായിരുന്നു മൊഹ്സിൻെറ പ്രധാന ഉത്തരവാദിത്വം. ഈ പണം ക്രിപ്റ്റോകറൻസി വഴി സിറിയയിലേക്കും ഐഎസ് സ്വാധീനമുള്ള മറ്റ് കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു,” വക്താവ് കൂട്ടിച്ചേർത്തു. ഏഴ് ദിവസത്തേക്കാണ് എൻഐഎ ഇയാളെ കസ്റ്റഡിയിൽ വാങ്ങിച്ചിരിക്കുന്നത്. അന്വേഷണത്തിൻെറ ഭാഗമായി ഇയാളെ നിരവധി സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും എൻഐഎ വ്യക്തമാക്കി. ജൂലൈ 31ന് ഭീകര വിരുദ്ധ ഏജൻസി 6 സംസ്ഥാനങ്ങളിലെ 13 കേന്ദ്രങ്ങളിൽ തെരച്ചിലുകൾ നടത്തിയിരുന്നു.
  Published by:Amal Surendran
  First published: