ജെഎൻയുവിലെ മുൻ വിദ്യാർഥി യൂണിയൻ നേതാവ് ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു
ജെഎൻയുവിലെ മുൻ വിദ്യാർഥി യൂണിയൻ നേതാവ് ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു
സുപ്രീം കോടതി അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്തവയുടെ പരാതിയിലാണ് നടപടി
Last Updated :
Share this:
ന്യൂഡല്‍ഹി: കശ്മീരി രാഷ്ട്രീയ പ്രവർത്തകയും ജെ എന്‍ യു മുന്വിദ്യാര്ഥി യൂണിയന് നേതാവുമായ ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് ഡല്‍ഹി പൊലീസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെയുള്ള ജമ്മു കശ്മീരിലെ സാഹചര്യങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് ഷെഹ്ലയ്ക്കെതിരായ പരാതി.
സുപ്രീം കോടതി അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്തവയാണ് ഷെഹ്ലയ്ക്കെതിരേ പരാതി നല്‍കിയത്. കശ്മീര്‍ താഴ്വരയിലെ സൈന്യത്തിന്റെ റെയ്ഡുകളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ശ്രീവാസ്തവ പരാതിയില്‍ ആരോപിക്കുന്നു.
124എ(രാജ്യദ്രോഹം), 153എ(വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കുക, ഐക്യം തകര്‍ക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുക), 153(കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക) തുടങ്ങിയ കുറ്റങ്ങളാണ് എഫ് ഐ ആറില്‍ ചേര്‍ത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
ജമ്മുകശ്മീരിൽ വീടുകളിൽ റെയ്ഡ് നടത്തി, സൈന്യം ജനങ്ങളെ പീഡിപ്പിക്കുകയും പുരുഷന്മാരെ പിടിച്ചുകൊണ്ടുപോവുകയുമാണെന്ന് ഓഗസ്റ്റ് 18ന് റാഷിദ് പ്രസ്താവന നടത്തിയിരുന്നു. എന്നാൽ അടിസ്ഥാന രഹിതമായ ആരോപണമാണിതെന്ന് ചൂണ്ടിക്കാട്ടി സൈന്യം രംഗത്ത് വന്നു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെകുറിച്ച് താൻ നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണെന്നും തെളിവ് ഹാജരാക്കാൻ തയാറാണെന്നും വ്യക്തമാക്കി റാഷിദ് വീണ്ടും രംഗത്ത് വന്നിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.