'മകളുടെ എന്‍ജിഒകള്‍ക്കെതിരെ അന്വേഷണം വേണം'; ആക്ടിവിസ്റ്റ് ഷെഹല റാഷിദിനെതിരെ പിതാവ്
അതേസമയം പിതാവിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും വെറുപ്പുളവാക്കുന്നതാണെന്നുമാണ് ഷെഹലയുടെ പ്രതികരണം.

Shehla Rashid
- News18 Malayalam
- Last Updated: December 1, 2020, 7:25 AM IST
ശ്രീനഗർ: ജെഎൻയു വിദ്യാർഥി നേതാവായിരുന്ന ഷെഹല റാഷിദിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പിതാവ് അബ്ദുൾ റാഷിദ് ഷോറ. കുടുംബവുമായി അകന്നു കഴിയുന്ന ഇയാൾ ഷെഹ്ല നടത്തുന്ന എൻജിഒകൾക്കെതിരെയടക്കം അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീരിൽ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന് ഷെഹല മൂന്ന് കോടി രൂപ വാങ്ങിയെന്നാണ് ഇയാളുടെ മുഖ്യ ആരോപണം.
Also Read-ലേഡീസ് ഹോസ്റ്റലിൽ കടന്ന് ഭീതി പരത്തി പുള്ളിപ്പുലി; ഒടുവിൽ മയക്കുവെടി വച്ചു വീഴ്ത്തി 'തീവ്രവാദ ഫണ്ടിംഗ് കേസിൽ എൻഐഎ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്ത മുന്‍ എംഎൽഎ എഞ്ചിനിയർ റാഷിദ്, വ്യവസായി ആയ സഹൂർ വതാലി എന്നിവരിൽ നിന്നായി ഷെഹല മൂന്ന് കോടി കൈപ്പറ്റിയെന്നാണ് ആരോപിക്കുന്നത്. കഴിഞ്ഞ വർഷമാണ് ഷെഹ്ല രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ഐഎഎസ് ടോപ്പറായിരുന്ന ഷാ ഫൈസലിന്റെ നേതൃത്വത്തിലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാൾ കൂടിയായിരുന്നു ഇവർ. എന്നാൽ പിന്നീട് കശ്മീരിലെ മുഖ്യധാര രാഷ്ട്രീയമേഖല വിടുന്നതായി ഷെഹല പ്രഖ്യാപിച്ചിരുന്നു. ഒരു വർഷങ്ങൾക്കിപ്പുറമാണ് മകള്‍ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പിതാവ് രംഗത്തെത്തുന്നത്.
Also Read-മുന്നോക്ക സംവരണം: അപാകത നീക്കാൻ ഹൈക്കോടതിയെ സമീപിച്ച് എൻ.എസ്.എസ്
ഷെഹല നടത്തുന്ന എൻജിഒകളെ സംബന്ധിച്ച് അന്വേഷണം വേണമെന്നും മകളുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വാർത്താസമ്മേളനത്തിലായിരുന്നു ആരോപണങ്ങൾ. ഡിജിപിയെ അഭിസംബോധന ചെയ്തു കൊണ്ടുള്ള മൂന്ന് പേജ് കത്തും റാഷിദ് പുറത്തുവിട്ടിരുന്നു. ഷെഹല, സഹോദരി, മാതാവ്, ഷെഹലയുടെ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും ഇയാൾ ആരോപിക്കുന്നുണ്ട്.
അതേസമയം പിതാവിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും വെറുപ്പുളവാക്കുന്നതാണെന്നുമാണ് ഷെഹലയുടെ പ്രതികരണം. അയാൾക്കെതിരെ താനും കുടുംബവും ഗാർഹിക പീഡനത്തിന് കേസ് നൽകിയിരുന്നു. ഇതിനെ തുടർന്ന് ശ്രീനഗറിലെ വീട്ടിൽ പ്രവേശിക്കാൻ കോടതി വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് പിതാവിനെ തള്ളി ഷെഹല പറയുന്നത്.
'ഭാര്യയെ മർദ്ദിക്കുന്ന അധിക്ഷേപിക്കുന്ന അയാൾക്കെതിരെ ഞങ്ങൾ തിരിഞ്ഞതിന്റെ പ്രതികരണമാണിത്. 'അയാളുടെ മാനസിക-ശാരീരിക പീഡനങ്ങളും അക്രമവും എന്റെ അമ്മ കാലങ്ങളോളം സഹിച്ചു. കുടുംബത്തിന്റെ അന്തസിനെ ഓർത്താണ് മൗനം പാലിച്ചത്. എന്നാൽ ഇപ്പോൾ അയാളുടെ പീഡനങ്ങൾക്കെതിരെ ഞങ്ങൾ പ്രതികരിച്ചു. ഗാര്‍ഹിക പീഡനത്തിന് കേസ് നൽകിയതിനെ തുടർന്ന് വീട്ടിൽ പ്രവേശിക്കാൻ അയാൾക്ക് കോടതി വിലക്കേർപ്പെടുത്തി. അതിന്റെ പ്രതികാരമാണ് ഇപ്പോൾ ചെയ്യുന്നത്. ഇയാൾ പറയുന്നതൊന്നും ഗൗരവമായി എടുക്കരുത്'. സംഭവത്തിൽ പ്രതികരിച്ച് ഷെഹല വ്യക്തമാക്കി.
Also Read-ലേഡീസ് ഹോസ്റ്റലിൽ കടന്ന് ഭീതി പരത്തി പുള്ളിപ്പുലി; ഒടുവിൽ മയക്കുവെടി വച്ചു വീഴ്ത്തി
Also Read-മുന്നോക്ക സംവരണം: അപാകത നീക്കാൻ ഹൈക്കോടതിയെ സമീപിച്ച് എൻ.എസ്.എസ്
ഷെഹല നടത്തുന്ന എൻജിഒകളെ സംബന്ധിച്ച് അന്വേഷണം വേണമെന്നും മകളുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വാർത്താസമ്മേളനത്തിലായിരുന്നു ആരോപണങ്ങൾ. ഡിജിപിയെ അഭിസംബോധന ചെയ്തു കൊണ്ടുള്ള മൂന്ന് പേജ് കത്തും റാഷിദ് പുറത്തുവിട്ടിരുന്നു. ഷെഹല, സഹോദരി, മാതാവ്, ഷെഹലയുടെ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും ഇയാൾ ആരോപിക്കുന്നുണ്ട്.
അതേസമയം പിതാവിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും വെറുപ്പുളവാക്കുന്നതാണെന്നുമാണ് ഷെഹലയുടെ പ്രതികരണം. അയാൾക്കെതിരെ താനും കുടുംബവും ഗാർഹിക പീഡനത്തിന് കേസ് നൽകിയിരുന്നു. ഇതിനെ തുടർന്ന് ശ്രീനഗറിലെ വീട്ടിൽ പ്രവേശിക്കാൻ കോടതി വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് പിതാവിനെ തള്ളി ഷെഹല പറയുന്നത്.
1) Many of you must have come across a video of my biological father making wild allegations against me and my mum & sis. To keep it short and straight, he's a wife-beater and an abusive, depraved man. We finally decided to act against him, and this stunt is a reaction to that. pic.twitter.com/SuIn450mo2
— Shehla Rashid (@Shehla_Rashid) November 30, 2020